Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർഷകരുടെ ട്രാക്ടർ...

കർഷകരുടെ ട്രാക്ടർ റാലിക്ക്​ ഡൽഹി പൊലീസിന്‍റെ അനുമതി

text_fields
bookmark_border
കർഷകരുടെ ട്രാക്ടർ റാലിക്ക്​ ഡൽഹി പൊലീസിന്‍റെ അനുമതി
cancel

ന്യൂഡൽഹി: റിപബ്ലിക്​ ദിനത്തിലെ കർഷകരുടെ ട്രാക്ടർ റാലിക്ക്​ ഡൽഹി പൊലീസ്​ അനുമതി നൽകി. വിവാദ കാർഷിക നിമങ്ങൾക്കെതിരായാണ്​ കർഷകർ പ്രതിഷേധം നടത്തുന്നത്​.

സമാധാനപരമായിട്ടായിരിക്കും റാലിയെന്ന്​ കർഷക നേതാക്കൾ അറിയിച്ചു. റിപബ്ലിക്​ ദിന പരേഡിനെ തടസപ്പെടുത്തില്ല. റാലിയിൽ പ​ങ്കെടുക്കുന്നവർ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

ഒന്നര വർഷത്തേക്ക്​ കാർഷിക നിയമങ്ങൾ മരവിപ്പിക്കാമെന്ന്​ കേന്ദ്രസർക്കാർ വാഗ്​ദാനം കർഷക സംഘടനകൾ നിരസിച്ചതിന്​ പിന്നാലെയാണ്​ റാലിക്ക്​ അനുമതി നൽകുന്നത്​. കർഷക റാലി തടയണമെന്ന കേ​ന്ദ്രസർക്കാർ ആവശ്യം സുപ്രീംകോടതി നേരത്തെ നിരാകരിച്ചിരുന്നു. അതേസമയം, കർഷകറാലി അക്രമാസക്​തമാവാനുള്ള സാധ്യതയുണ്ടെന്ന്​ ചില ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tractor Parade
News Summary - Farmers' Republic Day Tractor Parade Cleared By Delhi Police
Next Story