Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേന്ദ്രം എഴുതിനൽകിയ നിർദേശങ്ങൾ തള്ളി കർഷകർ; പ്രക്ഷോഭം ശക്തമാക്കും

text_fields
bookmark_border
ഡിസംബർ 14ന് രാജ്യവ്യാപക പ്രതിഷേധം
കേന്ദ്രം എഴുതിനൽകിയ നിർദേശങ്ങൾ തള്ളി കർഷകർ; പ്രക്ഷോഭം ശക്തമാക്കും
cancel

ന്യൂഡൽഹി: പ്രക്ഷോഭം തുടരുന്ന കർഷകരെ അനുനയിപ്പിക്കുക ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ എഴുതി നൽകിയ നിർദേശങ്ങൾ തള്ളി കർഷകർ. നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും ഡിസംബർ 14ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും കർഷക സംഘടനാ നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ഇന്ന് നടക്കാനിരുന്ന ചർച്ച കർഷകർ ബഹിഷ്കരിച്ചിരുന്നു. തീരുമാനമാകാതെ നീട്ടിക്കൊണ്ടുപോകുന്നതിൽ പ്രതിഷേധിച്ചാണ് ചർച്ച ബഹിഷ്കരിച്ചത്. തുടർന്നാണ് കേന്ദ്ര സർക്കാർ തങ്ങളുടെ നിർദേശങ്ങൾ എഴുതി നൽകിയത്.

കേന്ദ്രം നല്‍കിയ നിര്‍ദേശങ്ങൾ ചർച്ച ചെയ്യാൻ കര്‍ഷക പ്രതിനിധികള്‍ യോഗം ചേര്‍ന്നിരുന്നു. എഴുതി നല്‍കിയ കരട് നിര്‍ദേശത്തില്‍ നിയമ ഭേദഗതിയെക്കുറിച്ച് ഒന്നും പ്രതിപാദിച്ചിരുന്നില്ല. അതേസമയം താങ്ങുവിലയുടെ കാര്യത്തില്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. താങ്ങുവില നിലനിര്‍ത്തുമെന്നും കരാര്‍ തര്‍ക്കങ്ങളില്‍ കോടതിയെ നേരിട്ട് സമീപിക്കാമെന്നും കാര്‍ഷിക വിപണികളിലും പുറത്തും ഒരേ നികുതി ഉറപ്പുവരുത്തും തുടങ്ങിയ കാര്യങ്ങളാണ് എഴുതി നല്‍കിയിട്ടുള്ളത്. എന്നാൽ, കേന്ദ്ര നിർദേശങ്ങൾ തള്ളിയ കർഷകർ, നിയമങ്ങൾ പിൻവലിക്കുന്നതിൽ കുറഞ്ഞ യാതൊരു ഒത്തുതീർപ്പും സാധ്യമല്ലെന്ന് നിലപാടെടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കർഷക സംഘടനകളും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും സമവായത്തിലെത്തിയിരുന്നില്ല. കാർഷിക നിയമങ്ങൾ റദ്ദാക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കേന്ദ്ര സർക്കാർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story