കർഷക സമരംകൊണ്ട് റോഡ് ഗതാഗതം തടസ്സപ്പെടുത്തരുത് –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കർഷക സമരംകൊണ്ട് റോഡ് ഗതാഗതം തടസ്സപ്പെടുത്തരുതെന്നും കേന്ദ്ര സർക്കാറും യു.പി, ഹരിയാന സർക്കാറുകളും ചേർന്ന് പ്രശ്നത്തിന് പരിഹാരം കാണണമെന്നും സുപ്രീംകോടതി. ഗതാഗതം സ്തംഭിപ്പിച്ചുള്ള സമരത്തിനെതിരെ നോയ്ഡയിലെ മോണിക്ക അഗർവാൾ സമർപ്പിച്ച ഹരജിയിലാണ് നിർദേശം. നോയ്ഡയിൽനിന്ന് ജോലിക്ക് വരുന്ന തനിക്ക് ഡൽഹിയിലേക്ക് 20 മിനിറ്റിനു പകരം രണ്ടു മണിക്കൂർ എടുക്കുന്നുണ്ടെന്ന് സ്വന്തം നിലക്ക് ഹാജരായ മോണിക്ക ഹരജിയിൽ ബോധിപ്പിച്ചിരുന്നു.
കോടതി ഉത്തരവുണ്ടായിട്ടും അവ നടപ്പാക്കുന്നില്ലെന്ന് മോണിക്ക വാദിച്ചു. നേരത്തേ കേസ് പരിഗണിച്ചപ്പോൾ ഹരിയാന, യു.പി സർക്കാറുകളെ കക്ഷിചേർത്തിരുന്നു. സെപ്റ്റംബർ 20ന് കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ എസ്.കെ. കൗൾ, ഋഷിേകശ് റോയ് എന്നിവരടങ്ങുന്ന ബെഞ്ച് എന്തുകൊണ്ട് കേന്ദ്രത്തിന് പരിഹാരം കണ്ടുകൂടാ എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചോദിച്ചു. കേന്ദ്രത്തിെൻറയും സംസ്ഥാനത്തിെൻറയും കൈകളിലാണ് പരിഹാരം കിടക്കുന്നത്. സമരം ഉണ്ടെന്ന് കരുതി ഗതാഗതം സ്തംഭിപ്പിക്കരുത്. അങ്ങോട്ടുമിേങ്ങാട്ടുമുള്ള ആളുകളെ ശല്യപ്പെടുത്തരുത്. സമരം ചെയ്യാനുള്ള അവകാശമുണ്ടെങ്കിലും സഞ്ചാരത്തെ തടസ്സെപ്പടുത്തരുെതന്നും ബെഞ്ച് എസ്.ജിയോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

