Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർഷകസമരം ചില...

കർഷകസമരം ചില ഗ്രാമങ്ങളെ കോവിഡ്​ ഹോട്ട്​സ്​പോട്ടാക്കിയെന്ന്​ ഹരിയാന മുഖ്യമന്ത്രി

text_fields
bookmark_border
കർഷകസമരം ചില ഗ്രാമങ്ങളെ കോവിഡ്​ ഹോട്ട്​സ്​പോട്ടാക്കിയെന്ന്​ ഹരിയാന മുഖ്യമന്ത്രി
cancel

ഛണ്ഡിഗഢ്​: കർഷകസമരം ചില ഗ്രാമങ്ങളെ കോവിഡ്​ ഹോട്ട്​സ്​പോട്ടാക്കിയെന്ന്​ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ. വാർത്ത ഏജൻസിയായ എ.എൻ.ഐയോടാണ്​ ഹരിയാന മുഖ്യമന്ത്രിയുടെ പ്രതികരണം. ഒരു മാസം മുമ്പ്​ കർഷക സമരം നിർത്താൻ താൻ അഭ്യർഥിച്ചിരുന്നു. കോവിഡ്​ പടരുന്ന പശ്​ചാത്തലത്തിലായിരുന്നു അത്​. രോഗബാധ നിയന്ത്രണവിധേയമായതിന്​ ശേഷം സമരം തുടരാമെന്നും അറിയിച്ചു. എന്നാൽ, ഇപ്പോൾ സമരം മൂലം ചില ഗ്രാമങ്ങൾ കോവിഡ്​ ഹോട്ട്​സ്​പോട്ടായി മാറിയിരിക്കുകയാണ്​.

സമരം കഴിഞ്ഞ്​ വിവിധ സ്ഥലങ്ങളിൽ നിന്നും തിരിച്ചെത്തുന്നവരാണ്​ ഗ്രാമീണ മേഖലയിലെ കോവിഡ്​ വ്യാപനത്തിന്​ കാരണം. കർഷക സമരം നിർത്താൻ നേതാക്കളോട്​ഒരിക്കൽ കൂടി അഭ്യർഥിക്കുകയാണ്​. ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനാണ്​ ഇപ്പോൾ പ്രാധാന്യം നൽകേണ്ടതെന്ന്​ ഹരിയാന മുഖ്യമന്ത്രി പറഞ്ഞു.

ഹരിയാനയിൽ വ്യാഴാഴ്​ച 12,286 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 16,041 പേർ രോഗമുക്​തി നേടി. 163 പേർ രോഗം ബാധിച്ച്​ മരിക്കുകയും ചെയ്​തു. കോവിഡ്​ ​രൂക്ഷമായതിനെ തുടർന്ന്​ മെയ്​ 17 വരെ ഹരിയാനയിൽ ലോക്​ഡൗൺ പ്രഖ്യാപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - 'Farmers' protest turned a few villages into Covid-19 hotspots ': Haryana CM
Next Story