Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദീപ് സിദ്ധുവുമായി ബന്ധമില്ലെന്ന് ബി.ജെ.പി എം.പി സണ്ണി ഡിയോൾ
text_fieldsbookmark_border
മുംബൈ: ദീപ് സിദ്ധുവുമായി ബന്ധമില്ലെന്ന് നടനും ബി.ജെ.പി എം.പിയുമായ സണ്ണി ഡിയോൾ. ചൊവ്വാഴ്ച കർഷക സമരത്തിനിടെ നടന്ന അക്രമസംഭവങ്ങളിൽ ദീപ് സിദ്ധുവിന് പങ്കുണ്ടെന്ന ആരോപണവുമായി കർഷകർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണം.
ചെങ്കോട്ടയിൽ നടന്ന സംഭവങ്ങളിൽ അതീവ ദുഃഖമുണ്ട്. എനിക്കോ കുടുംബാംഗങ്ങൾക്കോ ദീപ് സിദ്ധുവുമായി ഒരു ബന്ധവുമില്ലെന്ന് സണ്ണി ഡിയോൾ ട്വീറ്റിൽ വ്യക്തമാക്കി. കർഷക പ്രതിഷേധത്തെ വഴിതെറ്റിച്ചത് ദീപ് സിദ്ധുവാണെന്ന് ആരോപണവുമായി കർഷക സംഘടന നേതാക്കൾ രംഗത്തെത്തിയിരുന്നു.
ദീപ് സിദ്ധു ബി.ജെ.പിക്കാരനാണെന്നും സണ്ണി ഡിയോളിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തിരുന്നുവെന്നും കർഷക സംഘടന നേതാക്കൾ പറഞ്ഞിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

