Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർഷക സമരം പാർലമെൻറിന്​...

കർഷക സമരം പാർലമെൻറിന്​ മുന്നിലേക്ക്​; മെട്രോ സ്​റ്റേഷൻ അടച്ചിടും

text_fields
bookmark_border
കർഷക സമരം പാർലമെൻറിന്​ മുന്നിലേക്ക്​; മെട്രോ സ്​റ്റേഷൻ അടച്ചിടും
cancel

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഏ​ഴു​മാ​സ​മാ​യി​ ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ൽ ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന സ​മ​രം പാ​ർ​ല​മെൻറി​ന്​ മു​ന്നി​ലേ​ക്ക്​ നീ​ങ്ങു​മെ​ന്ന്​​ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ത​ല​സ്​​ഥാ​ന ന​ഗ​രി​യി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി. ആ​വ​ശ്യ​മെ​ങ്കി​ൽ തി​ങ്ക​ളാ​ഴ്​​ച പാ​ർ​ല​മെൻറി​ന് സ​മീ​പ​ത്തു​ള്ള ഏ​ഴു മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ൾ അ​ട​ച്ചി​ടേ​ണ്ടി​വ​രു​മെ​ന്ന്​ ​ ഡ​ൽ​ഹി പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

പാ​ർ​ല​മെൻറി​ന്​ സ​മീ​പ​ത്ത്​ സ​മ​രം ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കാ​നാ​കി​ല്ലെ​ന്നും തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക നേ​താ​ക്ക​ളോ​ട്​ പൊ​ലീ​സ്​ ആ​വ​ശ്യ​പ്പെ​ട്ടു.​ തി​ങ്ക​ളാ​ഴ്ച​യാ​ണ്​ പാ​ർ​ല​മെൻറ്​ വ​ർ​ഷ​കാ​ല സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന​ത്. സ​മ്മേ​ള​നം അ​വ​സാ​നി​ക്കു​ന്ന ആ​ഗ​സ്​​റ്റ്​ 13വ​രെ പാ​ർ​ല​മെൻറി​നു​മു​ന്നി​ൽ പ്ര​തി​ഷേ​ധം ന​ട​ത്താ​നാ​ണ്​​ സം​യു​ക്ത സ​മ​ര സ​മി​തി​യു​ടെ തീ​രു​മാ​നം.

അ​ഞ്ചു ക​ർ​ഷ​ക സം​ഘ​ട​ന നേ​താ​ക്ക​ളും 200 ക​ർ​ഷ​ക​രു​മാ​ണ്​ പാ​ർ​ല​മെൻറി​നു​മു​ന്നി​ൽ പ്ര​തി​ഷേ​ധി​ക്കാ​ൻ എ​ത്തു​ക. നേ​ര​ത്തേ പാ​ർ​ല​മെൻറി​ലേ​ക്ക് പ്ര​ഖ്യാ​പി​ച്ച മാ​ർ​ച്ച് കോ​വി​ഡ്​ രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മാ​റ്റി​െ​വ​ച്ചി​രു​ന്നു. കോ​വി​ഡ്​ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​വു​ക​യും വ​ർ​ഷ​കാ​ല പാ​ർ​ല​മെൻറ്​ സ​മ്മേ​ള​നം തി​ങ്ക​ളാ​ഴ്​​ച തു​ട​ങ്ങു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​​ സ​മ​രം വീ​ണ്ടും സ​ജീ​വ​മാ​കു​ന്ന​ത്. സ​മ​ര​ത്തി​ന്​ പാ​ർ​ല​മെൻറി​ന്​ അ​ക​ത്തും പു​റ​ത്തും പി​ന്തു​ണ ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:metro stationParliament
News Summary - Farmers Protest in front of Parliament; The metro station will be closed
Next Story