Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർഷക സമരം: ഒമ്പതാം...

കർഷക സമരം: ഒമ്പതാം വട്ട ചർച്ച ഇന്ന്

text_fields
bookmark_border
Govt, union leaders to meet today for 9th round of talks
cancel

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി​യു​ടെ വി​ദ​ഗ്​​ധ സ​മി​തി​യെ ഗൗ​നി​ക്കാ​തെ സ​ർ​ക്കാ​റു​മാ​യി നേ​ര​ത്തേ നി​ശ്ച​യി​ച്ച ച​ർ​ച്ച​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ തീ​രു​മാ​നി​ച്ചു. ഒ​മ്പ​താം വ​ട്ട ച​ർ​ച്ച ഇ​ന്ന്​ ന്യൂ​ഡ​ൽ​ഹി വി​ജ്​​ഞാ​ൻ​ഭ​വ​നി​ൽ ന​ട​ക്കും. ച​ർ​ച്ച ഫ​ല​പ്ര​ദ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന്​ കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സി​ങ്​ തോ​മ​ർ വ്യാ​ഴാ​ഴ്​​ച വ്യ​ക്ത​മാ​ക്കി.

അ​ഞ്ച്​ വ​ർ​ഷം ഒ​രു സ​ർ​ക്കാ​റി​ന്​ ഭ​രി​ക്കാ​മെ​ങ്കി​ൽ അ​ഞ്ച്​ കൊ​ല്ലം ക​ർ​ഷ​ക​ർ​ക്ക്​ സ​മ​രം ന​ട​ത്താ​നും ക​ഴി​യു​മെ​ന്ന്​ ഭാ​ര​തീ​യ കി​സാ​ൻ യൂ​നി​യ​ൻ നേ​താ​വ്​ രാ​കേ​ഷ്​ ടി​ക്കാ​യ​ത്ത്​ ഒാ​ർ​മി​പ്പി​ച്ചു. കി​സാ​ൻ പ​രേ​ഡി​െൻറ പേ​രി​ൽ ക​ർ​ഷ​ക സ​മ​ര​ത്തെ താ​റ​ടി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത​മാ​യ ശ്ര​മ​ങ്ങ​ളു​ണ്ടെ​ന്ന്​ മ​റ്റൊ​രു ക​ർ​ഷ​ക നേ​താ​വാ​യ ബ​ൽ​വീ​ർ സി​ങ്​ രാ​​ജെ​വാ​ൾ കു​റ്റ​പ്പെ​ടു​ത്തി.

ആ​വ​ശ്യ​ങ്ങ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കാ​തി​രു​ന്നാ​ൽ എ​ത്ര കാ​ലം സ​മ​രം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​മെ​ന്ന ചോ​ദ്യ​ത്തി​ന്​ ഉ​ത്ത​രം ന​ൽ​കു​ക​യാ​യി​രു​ന്നു ടി​ക്കാ​യ​ത്ത്. വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​തെ ഇൗ ​സ​മ​രം അ​വ​സാ​നി​ക്കി​ല്ല. സു​പ്രീം​കോ​ട​തി സ​മി​തി​യി​ൽ​നി​ന്നു​ള്ള ക​ർ​ഷ​ക നേ​താ​വി​െൻറ രാ​ജി ടി​ക്കാ​യ​ത്ത്​ സ്വാ​ഗ​തം ചെ​യ്​​തു.

ജ​നു​വ​രി 26ന്​ ​ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന കി​സാ​ൻ പ​േ​ര​ഡ്​ രാ​ജ്​​പ​ഥി​ലേ​ക്കാ​ണെ​ന്ന​ത​ട​ക്ക​മു​ള്ള തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നും ക​ർ​ഷ​ക​സ​മ​ര​ത്തെ താ​റ​ടി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത​മാ​യ ശ്ര​മ​ങ്ങ​ളു​ണ്ടെ​ന്നും ബ​ൽ​വീ​ർ സി​ങ്​ പ​റ​ഞ്ഞ​ു. ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​ണ്ട്. സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ സ​മാ​ധാ​ന​വും സൗ​ഹാ​ർ​ദ​വും കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്നും കി​സാ​ൻ പ​േ​ര​ഡ്​ ഏ​ത്​ വി​ധ​മാ​യി​രി​ക്കു​മെ​ന്ന്​ ഇ​നി​യും തീ​രു​മാ​നി​ക്കാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ എ​ന്നും രാ​ജേ​വാ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:talk
News Summary - farmers protest: govt, union leaders to meet today for 9th round of talks
Next Story