കർഷക സമരം: മുൻ എം.പി ഹരീന്ദർ സിങ് ഖൽസ ബി.ജെ.പി വിട്ടു
text_fieldsഹരീന്ദർ സിങ് ഖൽസ (നടുവിൽ ) ബി.ജെ.പിയിൽ ചേരുന്നു
ന്യൂഡൽഹി: മുൻ ലോക്സഭ എം.പിയും ബി.ജെ.പി നേതാവുമായ ഹരീന്ദർ സിങ് ഖൽസ പാർട്ടിയിൽ നിന്ന് രാജിവെച്ചു. കേന്ദ്ര സർക്കാറിന്‍റെ പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന കർഷകരോടും അവരുടെ കുടുംബങ്ങളോടുമുള്ള സർക്കാറിന്‍റെയും പാർട്ടി നേതാക്കളുടെയും സമീപനങ്ങളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടാൻ അദ്ദേഹം തീരുമാനിച്ചത്.
പഞ്ചാബിലെ ഫതേഗർ സാഹിബ് മണ്ഡലത്തിൽ നിന്ന് ആം ആദ്മി പാർട്ടി ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച ഖൽസ 2019 മാർച്ചിലാണ് ബി.ജെ.പിയിൽ ചേർന്നത്. മുൻ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹം ബി.ജെ.പിയിൽ ചേർന്നത്.
എൻ.ഡി.എയുടെ ഭാഗമായിരുന്ന ശിരോമണി അകാലി ദളിലൂടെയായിരുന്നു അദ്ദേഹം രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട് ആം ആദ്മി പാര്‍ട്ടിയില്‍ ചേർന്ന ഖൽസ 2014ല്‍ എം.പിയായി. 2015ല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്നാണ് സസ്‌പെന്‍ഷനിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

