കർഷകർ സമരം വീണ്ടും ശക്തമാക്കുന്നു; അതിവേഗപാത ഉപരോധത്തിന് തുടക്കം
text_fieldsന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായ സമരം കർഷകർ വീണ്ടും ശക്തമാക്കുന്നു. ഇതിൻെറ ഭാഗമായി ഡൽഹിക്ക് ചുറ്റുമുള്ള കെ.എം.പി അതിവേഗപാത കർഷകർ ഉപരോധിക്കുകയാണ്. 24 മണിക്കൂർ നീളുന്ന ഉപരോധം ശനിയാഴ്ച രാവിലെ എട്ടോടെ ആരംഭിച്ചു. പാർലമെൻറ് കാൽനട ജാഥക്ക് മുന്നോടിയായാണ് ഉപരോധം സംഘടിപ്പിച്ചിരിക്കുന്നത്.
കുണ്ഡ്ലി - മനേസർ - പൽവാൽ അതിവേഗ പാതയിലെ ടോൾ പ്ലാസ ഉപരോധത്തിന് നൂറുകണക്കിന് കർഷകരാണ് എത്തിയിരിക്കുന്നത്. അടിയന്തര ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾ കടത്തി വിടുന്നുണ്ട്.
ഏപ്രിൽ 13ന് ഡൽഹി അതിർത്തികളിൽ കർഷകർ ബൈശാഖി ആഘോഷം സംഘടിപ്പിക്കും. ഏപ്രിൽ 14ന് ഭരണഘടന ശിൽപ്പി അംബേദ്കറിന്റെ ജന്മദിനത്തിൽ സംവിധാൻ ബച്ചാവോ ദിവസ് (ഭരണഘടന സംരക്ഷണ ദിനം) ആചരിക്കാനും പദ്ധതിയുണ്ട്.
കേന്ദ്രത്തിന്‍റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ 2020 നംവബർ മുതൽ ഡൽഹി അതിർത്തിയിൽ കർഷക സംഘടനകൾ പ്രതിഷേധിക്കുകയാണ്. കർഷകർ സമരം നിർത്തി പോയി എന്ന് സർക്കാർ വിമർശിച്ചിരുന്നു. എന്നാൽ, കർഷകർ വയലുകളിൽ കൃഷി ചെയ്യാൻ പോയതാണെന്നും അധികൃതർ ബംഗാൾ തെരഞ്ഞെടുപ്പ് തിരക്കിൽനിന്ന് ഒഴിവാകുമ്പോൾ മടങ്ങിയെത്തുമെന്നുമാണ് ഇതിനോട് ഭരതീയ കിസാൻ യൂനിയൻ പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

