Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
farmers tractor rally
cancel
Homechevron_rightNewschevron_rightIndiachevron_rightഡൽഹി അതിർത്തികൾ...

ഡൽഹി അതിർത്തികൾ അടഞ്ഞുതന്നെ; കർഷകരും കേന്ദ്രവും തമ്മിൽ എട്ടാംവട്ട ചർച്ച ഇന്ന്​

text_fields
bookmark_border

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ മൂന്ന്​ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന്​ ആവശ്യപ്പെട്ട്​ പ്ര​േക്ഷാഭം നടത്തുന്ന കർഷകരും കേന്ദ്രസർക്കാറും തമ്മിലുള്ള എട്ടാംവട്ട ചർച്ച വെള്ളിയാഴ്ച നടക്കും. ന്യൂഡൽഹിയിലെ വിഗ്യാൻ ഭവനിൽ ഉച്ചക്ക്​ രണ്ടുമണിക്കാണ്​ ചർച്ച.

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന കർഷകരുടെ ആവശ്യം കേന്ദ്രം അംഗീകരിക്കാതെ വന്നതോടെ ജനുവരി നാലിന്​ നടത്തിയ ചർച്ച പരാജയപ്പെടുകയായിരുന്നു. ആവശ്യങ്ങൾ അംഗീകരിച്ചി​െല്ലങ്കിൽ റിപ്പബ്ലിക്​ ദിനത്തിൽ രാജ്യതലസ്​ഥാനത്ത്​ ട്രാക്​ടർ റാലി നടത്ത​ുമെന്ന്​ കർഷകർ മുന്നറിയിപ്പ്​ നൽകിയിരുന്നു. ജനുവരി 26ലെ ട്രാക്​ടർ റാലിക്ക്​ മുന്നോടിയായി കഴിഞ്ഞദിവസം ട്രാക്​ടർ റാലിയുടെ റിഹേഴ്​സൽ നടത്തിയിരുന്നു.

അതേസമയം, കർഷക പ്രക്ഷോഭം 44 ദിവസം പിന്നിട്ട സാഹചര്യത്തിൽ ഡൽഹി അതിർത്തികളെല്ലാം അടഞ്ഞുതന്നെ കിടക്കുകയാണ്​. ഡൽഹിയിൽനിന്ന്​ ഹരിയാന, ഉത്തർ പ്രദേശ്​ സംസ്​ഥാനങ്ങളിലേക്കുള്ള ​േറാഡുകൾ അടച്ചിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farmers ProsetDelhi Chalo MarchFarm Laws
News Summary - Farmers Protest Eighth Round Of Talks With Government Today
Next Story