കർഷക റാലിയെ അഭിസംബോധന ചെയ്യാൻ കെജ്രിവാൾ എത്തും
text_fieldsന്യൂഡൽഹി: മോദി സർക്കാറിെൻറ കർഷകദ്രോഹ നയങ്ങങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പാർലമെൻറ് സ്ട്രീറ്റിലെത്തും. ഇന്ന് വൈകീട്ടാണ് നേതാക്കളെത്തി കർഷകരെ അഭിസംബോധന െചയ്യുക. ഇന്ന് രാവിലെ രാംലീല മൈതാനത്തു നിന്ന് തുടങ്ങിയ മാർച്ച് ജന്തർ മന്ദറിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് തടഞ്ഞിരുന്നു. പിന്നീട് കർഷകർ പാർലമെൻറ് സ്ട്രീറ്റിൽ ഒത്തുചേരുകയായിരുന്നു.
അയോധ്യയിലെ രാമക്ഷേത്രമല്ല,കാർഷിക വായ്പ എഴുതിത്തള്ളുകയാണ് തങ്ങൾക്ക് വേണ്ടത് എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് മാർച്ച്. ഇന്നലെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ കർഷകർ രാംലീല മൈതാനത്ത് തങ്ങിയ ശേഷം ഇന്ന് രാവിെലയാണ് പാർലെമൻറിലേക്ക് മാർച്ച് തുടങ്ങിയത്.
ഡൽഹി യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾ മാർച്ച് നടത്തുന്ന കർഷകർക്ക് പിന്തുണയുമായെത്തി. എസ്.എഫ്.െഎ, െഎസ പോലുള്ള സംഘടനകൾ ഇവർക്ക് ഭക്ഷണവും താമസസൗകര്യവും ഒരുക്കി. ആം ആദ്മി പാർട്ടിയും കർഷകർക്ക് പിന്തുണയുമായി രംഗത്തുണ്ട്.
തമിഴ്നാട്ടിൽ നിന്ന് റാലിക്ക് എത്തിയവരുടെ കർഷകരുടെ കൈകളിൽ ആത്മഹത്യ ചെയ്ത കർഷകരുടെ തലയോട്ടികളും ഉണ്ടായിരുന്നു. റാലിക്ക് എത്തിയവരെല്ലാം ചുവപ്പ് തൊപ്പിയും വസ്ത്രങ്ങളും കൊടിയും പിടിച്ചപ്പോൾ തമിഴ് കർഷകർ പച്ച വസ്ത്രങ്ങൾ ധരിച്ചാണ് എത്തിയത്. പാർലമെൻറ് സ്ട്രീറ്റിലേക്ക് കടന്നതോടെ തമിഴ്നാട്ടിൽ നിന്നുള്ള കർഷകർ നഗ്നരായി മാർച്ചിൽ പെങ്കടുത്തു. ചിലർ കാർഷിക ഉത്പന്നങ്ങൾകൊണ്ടുള്ള മാലകളും അണിഞ്ഞിരുന്നു. ആത്മഹത്യ ചെയ്ത കർഷകരുടെ േംഫാേട്ടാകളും പിടിച്ച് സ്ത്രീകളും റാലിയിലുണ്ട്. കർഷക റാലിയോടനുബന്ധിച്ച് ഡൽഹിയിൽ ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. 3500പൊലീസുകാരെയാണ് റാലി നടക്കുന്ന റൂട്ടിൽ വിന്യസിച്ചിരിക്കുന്നത്.
Delhi: Farmers from all across the nation hold protest for the second day over their demands of debt relief, better MSP for crops, among others; latest #visuals from near Barakhamba Road. pic.twitter.com/Po5aGAhuSk
— ANI (@ANI) November 30, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
