ഡൽഹിയിൽ വീണ്ടും പ്രതിഷേധം; ആത്മഹത്യചെയ്ത കർഷകരുടെ കുട്ടികളും സമരമുഖത്ത്
text_fieldsന്യൂഡൽഹി: കർഷക പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാറിെൻറ കണ്ണു തുറപ്പിക്കാൻ, കടബാധ്യത കാരണം ആത്മഹത്യചെയ്ത കർഷകരുടെ 40 കുട്ടികൾ രാജ്യതലസ്ഥാനത്ത്. സ്വാഭിമാനി ശേത്കാരി സംഘടന, സ്വരാജ് അഭിയാൻ എന്നിവയുടെ നേതൃത്വത്തിൽ മധ്യപ്രദേശിലെ മൻദ്സൗറിൽനിന്ന് ജൂലൈ ആറിന് ആരംഭിച്ച കിസാൻ മുക്തി യാത്രയുടെ സമാപനത്തോടനുബന്ധിച്ച് ജന്തർമന്തറിൽ നടന്ന ധർണയിലാണ് ആത്മഹത്യചെയ്ത കർഷകരുടെ കുട്ടികളും തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലെ ആയിരത്തോളം കർഷകരും പെങ്കടുത്തത്.
നേരത്തേ ജന്തർമന്തറിൽ 40 ദിവസത്തോളം സമരം നടത്തിയ പി. അയ്യക്കണ്ണിെൻറ നേതൃത്വത്തിലുള്ള തമിഴ്നാട്ടിലെ കർഷകർ മരിച്ച ബന്ധുക്കളുടെ തലയോട്ടികളുമായാണ് എത്തിയത്. കാർഷിക കടത്തെ തുടർന്ന് ആത്മഹത്യ ചെയ്യേണ്ടിവന്ന മഹാരാഷ്ട്രയിലെ കർഷകരുടെ മൂന്നു വയസ്സുവരെയുള്ള 40 കുട്ടികളാണ് സമരത്തിൽ പെങ്കടുത്തത്. കാർഷികോൽപന്നങ്ങൾക്ക് നല്ല വില നൽകുന്നതിനു പകരം കർഷകർക്കുനേരെ ബുള്ളറ്റ് പ്രയോഗിക്കുകയാണ് മധ്യപ്രദേശ് ചെയ്തതെന്ന് സ്വാഭിമാനി ശേത്കാരി സംഘടന നേതാവ് രാജു ഷെട്ടി ആരോപിച്ചു.
കാർഷിക കടങ്ങൾ എഴുതിത്തള്ളുകയും വിളകൾക്ക് നല്ല താങ്ങുവില പ്രഖ്യാപിക്കുകയും വേണമെന്ന് സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ് ആവശ്യപ്പെട്ടു. സാമൂഹിക പ്രവർത്തക മേധ പട്കർ, അഡ്വ. പ്രശാന്ത് ഭൂഷൺ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ശിവസേന എം.പി അരവിന്ദ് സാവന്ദ് എന്നിവരും ജനതാദൾ -യു, ബിജു ജനതാദൾ നേതാക്കളും സംസാരിച്ചു. അതേസമയം, 62 കർഷക സംഘടനകളെ പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയ കിസാൻ മഹാസംഘ് സമരത്തിൽനിന്ന് വിട്ടുനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
