കർഷകസമരം ഡൽഹി നിവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: കർഷകസമരം ഡൽഹിയിലെ ജനങ്ങൾ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് കേന്ദ്രസർക്കാർ. പാർലമെന്‍റിൽ നൽകിയ മറുപടിയിലാണ് സർക്കാറിന്‍റെ പരാമർശം. നഗരാതിർത്തികൾ ബാരിക്കേഡ് ഉപയോഗിച്ച് അടച്ചതാണ് ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.
ഗാസിപൂർ, ചില്ല, തിക്രി, സിംഘു തുടങ്ങിയ അതിർത്തികൾ അടച്ചിരിക്കുകയാണെന്ന് ഡൽഹി പൊലീസ് അറിയിച്ചിട്ടുണ്ട്. ഇത് ഡൽഹി നിവാസികൾക്കും അതിർത്തി സംസ്ഥാനങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. സാമ്പത്തികമായ നഷ്ടത്തിനും പ്രതിഷേധം കാരണമാവുന്നുണ്ടെന്ന് കേന്ദ്ര സഹമന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞു.
ശിവസേന അംഗം അനിൽ ദേശായിയാണ് ഡൽഹി അതിർത്തിയിലെ കർഷകസമരം നഗരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോയെന്ന ചോദ്യം പാർലമെന്‍റിൽ ഉന്നയിച്ചത്. കർഷകസമരം തടയാനായി പൊലീസ് ബാരിക്കേഡുകളും മുള്ളുവേലികളും ഉയർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

