Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ ഭീതിയിലും...

കോവിഡ്​ ഭീതിയിലും സമരവീര്യം കൈവിടാതെ കർഷകർ; ​ഡൽഹിയിലേക്ക്​ മാർച്ചിന്​ ഒരുങ്ങുന്നു

text_fields
bookmark_border
കോവിഡ്​ ഭീതിയിലും സമരവീര്യം കൈവിടാതെ കർഷകർ; ​ഡൽഹിയിലേക്ക്​ മാർച്ചിന്​ ഒരുങ്ങുന്നു
cancel
camera_altഫയൽചിത്രം

​ന്യൂഡൽഹി: രാജ്യമെങ്ങും കോവിഡ്​ ഭീതിയിൽ വിറങ്ങലിച്ചു നിൽക്കെ, നിലനിൽപിനായുള്ള പോരാട്ടം ശക്​തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ്​ കർഷക പ്ര​േക്ഷാഭകർ. വിവിധ സംസ്​ഥാനങ്ങൾ ലോക്​ഡൗൺ ഏർപ്പെടുത്തിയിട്ടും ഇവരുടെ പോരാട്ടവീര്യത്തിന്​ ഒട്ടും കുറവ്​ വന്നിട്ടില്ല. കോവിഡ്​ പ്രോ​ട്ടോക്കോൾ പാലിച്ച്​ സമരം തുടരുമെന്ന്​​ സംയുക്​ത കിസാൻ മോർച്ച ഭാരവാഹികൾ അറിയിച്ചു. കോവിഡ് വാക്സിനേഷന് തങ്ങൾ തയ്യാറാണെന്നും എന്നാൽ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നും ഇവർ നേരത്തെ വ്യക്​തമാക്കിയിരുന്നു.


അതിനിടെ, മേയ് 11, 12 തീയതികളിൽ പഞ്ചാബ്​, ഹരിയാന സംസ്​ഥാനങ്ങളിലെ കർഷകർ ഡൽഹി അതിർത്തിയിൽ സംഘടിക്കുമെന്ന്​​ കിസാൻ മോർച്ച നേതാക്കളെ ഉദ്ധരിച്ച്​ വിവധ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയതു. വിവാദമായ മൂന്ന്​ കർഷക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്ന പക്ഷം ചർച്ചക്ക്​ തയ്യാറാണെന്നും കർഷക നേതാക്കൾ സൂചിപ്പിച്ചു.

വിളവെടുപ്പ് കാലമായതിനാൽ അതിർത്തി സമരകേന്ദ്രങ്ങളിൽ കർഷക പങ്കാളിത്തം കുറവാണ്. എങ്കിലും ടോൾ പ്ലാസ ഉപരോധം, മാളുകൾക്ക് മുന്നിലുള്ള സത്യാഗ്രഹം തുടങ്ങിയ സമരപരിപാടികൾ ഇപ്പോഴും തുടരുന്നുണ്ട്​. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന്​ പ്രക്ഷോഭ സ്ഥലത്തോട് ചേർന്ന് നിൽക്കുന്ന ഹൈവേ തുറന്നുകൊടുക്കാൻ നേരത്തെ തന്നെ കർഷകർ തീരുമാനിച്ചിരുന്നു.

അതിനിടെ, പഞ്ചാബ്​ സർക്കാർ ഏർപ്പെടുത്തിയ ലോക്​ഡൗൺ സർക്കാറിന്‍റെ കോവിഡ്​ പ്രതിരോധ വീഴചകൾ മറച്ചുവെക്കാനുള്ള തന്ത്രമാണെന്ന്​ കർഷക സംഘടന നേതാക്കൾ ആരോപിച്ചു. ലോക്​ഡൗൺ നിർദേശങ്ങൾ ലംഘിക്കുമെന്നും സംസ്​ഥാനത്ത്​ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഇവർ പറഞ്ഞു. എന്നാൽ, ലോക്​ഡൗൺ മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്​ മുഖ്യമന്ത്രി അമരീന്ദർ സിങ്​ മുന്നറിയിപ്പ്​ നൽകി.

ബർണാല റെയിൽവേ സ്റ്റേഷൻ, ബർണാല-ലുധിയാന റോഡിലെ മെഹാൽ കലൻ, ബർണാല-സംഗ്രൂർ ദേശീയപാതയിലെ ബദ്ബാർ, ബതിൻഡ -ചണ്ഡിഗഡ് ദേശീയപാതയിലെ ലെഹ്ര ബെഗ വില്ലേജ് എന്നവിടങ്ങളിലെ ടോൾ പ്ലാസകൾ അടക്കം സംസ്ഥാനത്തുടനീളം നൂറോളം ​കേന്ദ്രങ്ങളിൽ കർഷകർ പ്രക്ഷോഭം തുടരുന്നുണ്ട്​. സമരക്കാരോട്​ കോവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കാനും വാക്സിനേഷൻ എടുക്കാനും മാസ്ക് ധരിക്കാനും സാധ്യമായ ഇടങ്ങളിലെല്ലാം സാമൂഹിക അകലം പാലിക്കാനും സംഘാടകർ നിരന്തരം നിർദേശം നൽകുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmers law
News Summary - farmers’ protest amid covid pandemic
Next Story