Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Farmers Protest Against Fuel Price Rise
cancel
Homechevron_rightNewschevron_rightIndiachevron_rightഇന്ധനവില വർധന; കർഷക...

ഇന്ധനവില വർധന; കർഷക പ്രക്ഷോഭ വേദിയിലും പ്രതിഷേധം

text_fields
bookmark_border

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ പെട്രോൾ -ഡീസൽ -പാചകവാതക വിലവർധനക്കെതിരെ ഡൽഹി അതിർത്തിയിൽ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരും. ഇന്ധനവില ഉടനടി പകുതിയായി കുറക്കണമെന്നാണ്​ കർഷകരുടെ ആവശ്യം.

ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച്​ കർഷക പ്രക്ഷോഭ വേദിയിൽ വ്യാഴാഴ്​ച രാവിലെ 10 മുതൽ 12 വരെ സംയുക്ത കിസാർ മോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. മോ​ട്ടോർസൈക്കിളുകൾ, കാറുകൾ, ട്രാക്​ടറുകൾ, മറ്റു വാഹനങ്ങൾ തുടങ്ങിയവ പാതയോരത്ത്​ നിർത്തിയിട്ടായിരുന്നു പ്രതിഷേധം. സമാധാനപരമായാണ്​ സമരപരിപാടികളെന്നും കർഷക നേതാവ്​ ലഖ്​ബീർ സിങ്​ പറഞ്ഞു.

കർഷക പ്രക്ഷോഭകരുടെ ഇന്ധനവില വർധനക്കെതിരായ സമരത്തിന്​ പിന്തുണയുമായി നിരവധിപേർ കാലി സിലിണ്ടറുകൾ തലയിലേന്തി റോഡിലെത്തി. ഇന്ധനവില നിർണയാധികാരം കേന്ദ്രസർക്കാർ തിരിച്ചെടുക്കണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു.

ഡൽഹിയി​ൽ ഉൾപ്പെടെ രാജ്യത്തെ വിവിധ നഗരങ്ങളിൽ പെട്രോൾ വില ലിറ്ററിന്​ നൂറുരൂപ കടന്നിരുന്നു. ഡീസൽ വിലയും രാജസ്​ഥാൻ, മധ്യപ്രദേശ്​ തുടങ്ങിയ സംസ്​ഥാനങ്ങളിൽ നൂറുകടന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Petrol PriceDiesel Priceprice hiked
News Summary - Farmers Protest Against Fuel Price Rise
Next Story