Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടോൾബൂത്തുകൾ...

ടോൾബൂത്തുകൾ പിടിച്ചെടുത്ത്​ കർഷകർ; പണമീടാക്കാതെ വാഹനങ്ങൾ കടത്തിവിട്ടു

text_fields
bookmark_border
ടോൾബൂത്തുകൾ പിടിച്ചെടുത്ത്​ കർഷകർ; പണമീടാക്കാതെ വാഹനങ്ങൾ കടത്തിവിട്ടു
cancel

ന്യൂഡൽഹി: യു.പിയിൽ ടോൾബൂത്തുകൾ പിടിച്ചെടുത്ത്​ കർഷകരുടെ പ്രതിഷേധം. ഡൽഹി അതിർത്തിയിലെ ടോൾബൂത്തുകൾ കർഷകർ പിടിച്ചെടുക്കുന്നതിൻെറ ദൃശ്യങ്ങൾ എൻ.ഡി.ടി.വി പുറത്ത്​ വിട്ടു. ടോൾ കൊടുക്കാതെ വാഹനങ്ങൾ കടത്തിവിടുന്നതും ദൃശ്യങ്ങളിലുണ്ട്​.

യു.പിയിലെ ഗൗതംബുദ്ധ നഗറിലെ ടോൾ പ്ലാസകളിൽ കർശന സുരക്ഷയാണ്​ ഏർപ്പെടുത്തിയിരുന്നത്​. എന്നാൽ, ഭാരത്​ കിസാൻ യൂണിയൻെറ പ്രവർത്തകർ കൂട്ടത്തോടെയെത്തി ടോൾ പ്ലാസുകൾ പിടിച്ചെടുക്കുകയായിരുന്നു. ദേശീയപാത-91ലായിരുന്നു സംഭവം.

കർഷകരുമായി പൊലീസ്​ ചർച്ച നടത്തിയെങ്കിലും അവർ വഴങ്ങിയില്ല. കാർഷിക നിയമങ്ങൾക്കെതിരായ സമരത്തിനിടെ ടോൾ പ്ലാസകൾ ഉപരോധിക്കുമെന്നും ട്രെയിൻ തടയുമെന്നും കർഷകർ വ്യക്​തമാക്കിയിരുന്നു. ഇതിൻെറ ഭാഗമായാണ്​ ഗൗതംബുദ്ധ നഗറിലെ ടോൾ പ്ലാസകളിൽ പ്രതിഷേധം സംഘടിപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dilli Chalo
News Summary - Farmers Occupy Tolls, Allow Vehicles To Pass Without Paying Fee. Video
Next Story