
' ക്ഷീര സ്ഥാപനം കർഷകരിൽനിന്ന് പാൽ വാങ്ങുേമ്പാൾ പശുവിനെ കൊണ്ടുപോകുന്നുണ്ടോ? -പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: കർഷകർക്കായി തയാറാക്കിയ മൂന്ന് നിയമങ്ങൾക്കെതിരെ പ്രക്ഷോഭം ഉയരാൻ കാരണം അവരെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിച്ചതിനാലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ വിവിധ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'' കർഷക സംഘടനകളും പ്രതിപക്ഷവും നാളുകളായി ആവശ്യപ്പെടുന്ന കാര്യമാണ് ഈ കാർഷിക നിയമങ്ങൾ. നിയമത്തിൽ പറയാത്ത കാര്യങ്ങൾ കർഷകരെ പറഞ്ഞു പറ്റിച്ച് തെറ്റിദ്ധരിപ്പിക്കുകയാണ് പ്രതിപക്ഷം. അവരുടെ ഭരണ കാലത്ത് കർഷകർക്കായി എന്താണ് ചെയ്തത്. കാർഷിക വിപ്ലവം നടപ്പിലാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോൾ അവർ കർഷരെ ഇതിനെതിരെ എഴുന്നള്ളിക്കുന്നു.
സമരത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടായിട്ടുണ്ട്. കർഷകരുടെ ഭൂമി കോർപറേറ്റുകൾ പിടിച്ചെടുക്കുമെന്നാണ് ഇവർ പറയുന്നത്. കർഷകരുടെ പാൽ വാങ്ങുന്നവർ പശുവിനെ കൊണ്ടുപോകുന്നുണ്ടോ? എന്തിനാണ് പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് ? പ്രധാനമന്ത്രി ചോദിച്ചു. നിയമവുമായി ബന്ധപ്പെട്ട ആശങ്കകൾ കർഷകരുമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്നും മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
