കർഷകനേതാവ് പപ്പു സിങും മകനും സഹോദരനും വെടിയേറ്റു മരിച്ചു
text_fieldsഫത്തേപ്പൂർ: ഉത്തർപ്രദേശിൽ കർഷക നേതാവും മകനും സഹോദരനും വെടിയേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ അക്രി ഗ്രാമത്തിൽ ട്രാക്ടർ വഴി തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് കൊലപാതകം നടന്നത്. ഭാരതീയ കിസാൻ യൂണിയൻ(ബി.കെ.യു) നേതാവ് പപ്പു സിങ്(50), മകൻ അഭയ് സിങ്(22), ഇളയ സഹോദരൻ പിങ്കു സിങ്(45) എന്നിവരാണ് കൊല്ലപ്പെട്ടത്.
റോഡിൽ തടസ്സം സൃഷ്ടിച്ച് പാർക്ക് ചെയ്തിതിരുന്ന ട്രാക്ടർ മാറ്റാൻ മുൻ ഗ്രാമതലവനായ സുരേഷ് കുമാർ പപ്പു സിങിനോടാവശ്യപ്പെട്ടതാണ് തർക്കങ്ങൾക്ക് വഴി വെച്ചത്. സുരേഷ് കുമാറിന്റെ മകനും കൂട്ടാളികളും കൂടി എത്തിയതോടെ സംഘർഷം ഗുരുതരമാവുകയും വെടിവെയ്പ്പിൽ അവസാനിക്കുകയുമായിരുന്നു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുമായി സുരേഷ് കുമാറിന് ദീർഘകാലമായി രാഷ്ട്രീയ വൈരാഗ്യമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

