Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസമരം...

സമരം തുടരാനുള്ളതാണെന്ന്​​; പണമായും വിളവായും കർഷകര​ുടെ സംഭാവന ഒഴുകുന്നു

text_fields
bookmark_border
farmers protest
cancel

'ആവശ്യമായ പണമത്രയും തരാൻ കർഷകർ ഒരുക്കമാണ്​. ഒരു ഉപാധി മാത്രമാണുള്ളത്​, ഡൽഹിയിൽ നിന്ന്​ തിരിച്ചു പോരു​േമ്പാൾ സമരം വിജയിച്ചിട്ടുണ്ടാകണം' - കർഷക സമരത്തിനുള്ള പണപിരിവിനെ കുറിച്ച്​ പഞ്ചാബിലെ ഭാരതീയ കിസാൻ യൂണിയൻ ഭാരവാഹി റാം സിങ്​ ഭൈനിബാഗ​ പറഞ്ഞതാണിത്​. പഞ്ചാബിൽ വിളവെടുപ്പ്​ കഴിഞ്ഞ കർഷർ സമരത്തിനായി പണവും ധാന്യങ്ങളുമൊക്കെ സംഭാവന ചെയ്യുന്നുണ്ട്​.

മാൾവ മേഖലയിലുള്ള കർഷകർ മാത്രം സമരത്തിനായി സംഭാവന ചെയ്​തത്​ 50 ലക്ഷം രൂപയാണ്​. ഒാരോ ഗ്രാമവും ലക്ഷങ്ങളാണ്​ സംഭാവനയായി നൽകുന്നത്​. പണമായി നൽകാനില്ലാത്ത കർഷർ അവരുടെ വിളവാണ്​ സംഭാവന ചെയ്യുന്നത്​.

ഭാരതീയ കിസാൻ യൂണിയ​ൻ കഴിഞ്ഞ 11 മാസത്തിനിടെ സമരത്തിനായി 25 കോടി ചെലവഴിച്ചിട്ടുണ്ടെന്നാണ്​ ഭാരവാഹി റാം സിങ്​ ഭൈനിബാഗ പറയുന്നത്​. ആറുമാസത്തിലൊരിക്കലായിരുന്നു യൂണിയൻ കർഷകരിൽ നിന്ന്​ പണം പിരിച്ചിരുന്നത്​. എന്നാൽ, ഇത്തവണ നിരവധി തവണയാണ്​ പണം പിരിക്കേണ്ടി വന്നത്​. കർഷകരിൽ നിന്നും വർധിച്ച പിന്തുണയാണ്​ യൂണിയന്​ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

12 ലക്ഷം വരെ നൽകിയ ഗ്രാമങ്ങളു​ണ്ട്​. സംഭാവന നൽകാൻ തീർത്തും പണമില്ലാത്ത കുടുംബങ്ങൾ അവരുടെ വിളവുകൾ സംഭാവന ചെയ്​താണ്​ സമരത്തിന്​ പിന്തുണ നൽകുന്നത്​.

കേന്ദ്രസർക്കാറി​െൻറ കർഷക നിയമങ്ങൾക്കെതിരെയാണ്​ കർഷകർ സമരം ചെയ്യുന്നത്​. കോവിഡ്​ നിയന്ത്രണങ്ങളും ലോക്​ഡൗണും കാരണം പ്രത്യക്ഷ സമരത്തി​െൻറ പ്രസക്​തി നഷ്​ടമായെങ്കിലും കർഷകർ സമരത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണെന്നാണ്​ സംഭാവനകളുടെ ഒഴുക്ക്​ സൂചിപ്പിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:punjabbku
News Summary - farmers' handsome donations to sustain stir
Next Story