Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർഷകർ മോദിയെ...

കർഷകർ മോദിയെ വിശ്വസിക്കുന്നില്ല -​രാഹുൽ ഗാന്ധി

text_fields
bookmark_border
Rahul Gandhi
cancel

ന്യൂഡൽഹി: കർഷകർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിശ്വസിക്കുന്നില്ലെന്ന്​ കോൺഗ്രസ്​ നേതാവ് രാഹുൽ ഗാന്ധി​. 'അസത്യാഗ്രഹ'യുടെ ദീർഘമായ ചരിത്രമുള്ളതിനാലാണ്​ മോദിയെ കർഷകർ വിശ്വസിക്കാത്തതെന്ന്​ രാഹുൽ പറഞ്ഞു.

15 ലക്ഷം രൂപ എല്ലാവരുടെ അക്കൗണ്ടുകളിലും നിക്ഷേപിക്കും, പ്രതിവർഷം രണ്ട്​ കോടി തൊഴിലുകൾ സൃഷ്​ടിക്കും, കോവിഡിനെതിരായ യുദ്ധം 21 ദിവസത്തിനുള്ളിൽ ജയിക്കും, ഇന്ത്യയുടെ ഭൂഭാഗത്തേക്ക്​ ആരും അതിക്രമിച്ച്​ കയറിയില്ല തുടങ്ങിയ മോദിയുടെ പ്രസ്​താവനകളെല്ലാം ചൂണ്ടിക്കാട്ടിയാണ്​ രാഹുലിന്‍റെ ട്വീറ്റ്​. ഇത്തരം നുണകളുടെ ചരിത്രമുള്ളതിനാലാണ്​ കർഷകർ ​മോദിയെ വിശ്വസിക്കാത്തതെന്നും രാഹുൽ ട്വീറ്റിൽ പറയുന്നു.

എന്തുകൊണ്ടാണ്​ മോദി കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയാറാവാത്തത്​ എന്നതിനെ കുറിച്ചുള്ള​ സർവേയുടെ ലിങ്കും രാഹുൽ പങ്കുവെച്ചിട്ടുണ്ട്​. സർവേയിൽ നാല്​ ഓപ്​ഷനുകളാണ്​ നൽകിയിട്ടുള്ളത്​. കർഷക വിരുദ്ധൻ, കോർപ്പറേറ്റുകളെ പിന്തുണക്കുന്നതിനാൽ, അരാജകവാദി ആയതിനാൽ, ഇതെല്ലാം എന്നിങ്ങനെയുള്ള നാല്​ ഓപ്​ഷനുകളാണ്​ സർവേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rahul Gandhi
News Summary - Farmers Don't Trust PM Modi, Says Rahul Gandhi
Next Story