Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർഷകരെ തടയാനുള്ള...

കർഷകരെ തടയാനുള്ള സന്നാഹം ലഡാക്കിലുണ്ടായിരുന്നെങ്കിൽ ചൈനീസ്​ സൈന്യത്തെ പ്രതിരോധിക്കാമായിരുന്നു-ശിവസേന

text_fields
bookmark_border
കർഷകരെ തടയാനുള്ള സന്നാഹം ലഡാക്കിലുണ്ടായിരുന്നെങ്കിൽ ചൈനീസ്​ സൈന്യത്തെ പ്രതിരോധിക്കാമായിരുന്നു-ശിവസേന
cancel

മുംബൈ: കർഷക സമരത്തിനെതിരായ ബി.ജെ.പി വിമർശനങ്ങളിൽ പ്രതികരണവുമായി ശി​വസേന. മുഖപത്രമായ സാമ്​നയിലെഴുതിയ എഡിറ്റോറിയലിലാണ്​ ശിവസേന ബി.ജെ.പിയെ വിമർശിക്കുന്നത്​. കർഷകർ ഇന്ത്യയുടെ ത്രിവർണ പതാകയെ അപമാനിച്ചിട്ടില്ലെന്ന്​ സാമ്​ന എഡിറ്റോറിയൽ പറഞ്ഞു.

ത്രിവർണ പതാകയെ കർഷകർ അപമാനിച്ചുവെന്നാണ്​ ബി.ജെ.പിയുടെ ആരോപണം. ഒരു വിഭാഗം കർഷകർ നിയമം ലംഘിച്ചുവെന്നത്​ ശരിയാണ്​. എന്നാൽ, കർഷക സമരം മുഴുവൻ രാജ്യദ്രോഹമാണെന്ന്​ പറയുന്നത്​ തെറ്റാണ്​. കർഷക സമരത്തിനിടെ ത്രിവർണ പതാകക്ക്​ ഒന്നും സംഭവിച്ചിട്ടില്ലെന്ന്​ സാമ്​ന എഡിറ്റോറിയലിൽ ചൂണ്ടിക്കാട്ടുന്നു.

ത്രിവർണ പതാകയുമായാണ്​ കർഷകർ റാലി നടത്തിയത്​. ബി.ജെ.പി സൈബർ ആർമിയേക്കാൾ സ്​നേഹം കർഷകർ ദേശീയപതാകയോടുണ്ട്​. ഇന്ത്യയുടെ അതിർത്തിയിൽ രാജ്യത്തിനായി പോരാടുന്ന പട്ടാളക്കാരിൽ പലരും കർഷകരുടെ മക്കളാണെന്നും ശിവസേന വ്യക്​തമാക്കുന്നു.

കർഷകരെ തടയാൻ ഡൽഹി അതിർത്തിയിൽ ഏർപ്പെടുത്തിയ സന്നാഹം ലഡാക്കിൽ ചെയ്​തിരുന്നുവെങ്കിൽ ചൈനീസ്​ സൈന്യം ഇന്ത്യയിൽ എത്തി ദേശീയ പതാകയെ അപമാനിക്കില്ലായിരുന്നുവെന്നും സാമ്​ന എഡിറ്റോറിയലിൽ പരിഹസിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shiv sena
News Summary - Farmers didn’t insult Tricolour, Chinese army sitting in India did: Shiv Sena tells PM Modi
Next Story