Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Farmers celebrate Holika Dahan by burning copies of Centres farm laws
cancel
camera_alt

Photo Credit: The Tribune

Homechevron_rightNewschevron_rightIndiachevron_rightകാർഷിക നിയമങ്ങൾ...

കാർഷിക നിയമങ്ങൾ കത്തിച്ച്​ കർഷകരുടെ 'ഹോളിക ദഹൻ' ആഘോഷം

text_fields
bookmark_border

ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ മൂന്ന്​ കാർഷിക നിയമങ്ങൾ കത്തിച്ച്​ 'ഹോളിക ദഹൻ' ആഘോഷിച്ച്​ കർഷകർ. ഡൽഹി അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന കർഷകരാണ്​ കാർഷിക നിയമങ്ങൾ കത്തിച്ച്​ ആഘോഷം സംഘടിപ്പിച്ചത്​.

വിറകും ചാണക വറളിയും കത്തിച്ച്​ ആഘോഷിക്കുന്നതാണ്​ ഹോളിക ദഹൻ. ഹോളിയുടെ ആദ്യ ദിവസമാണ്​ ഇത്​ ആഘോഷിക്കുക. നാട്ടിലേക്ക്​ മടങ്ങാതെ അതിർത്തിയിൽ തന്നെയാണ്​ കർഷകരുടെ ഹോളി ആഘോഷവും.

കാർഷിക നിയമങ്ങൾ പിൻവലിക്കാതെയും വിളകൾക്ക്​ അടിസ്​ഥാന താങ്ങുവില ഏർപ്പെടുത്താതെയും പ്രക്ഷോഭത്തിൽനിന്ന്​ പിന്മാറില്ലെന്ന്​ സംയുക്ത കിസാൻ മോർച്ച ആവർത്തിച്ചു.

ഏപ്രിൽ അഞ്ചിന്​ 'എഫ്​.സി.ഐ (ഫുഡ്​ കോർപറേഷൻ ഓഫ്​ ഇന്ത്യ) ബച്ചാവോ ദിവസ്​' ആചരിക്കുമെന്നും സംഘടന അറിയിച്ചു. കൂടാതെ ഏപ്രിൽ അഞ്ചിന്​ രാവിലെ 11 മുതൽ വൈകിട്ട്​ അഞ്ചുവരെ എഫ്​.സി.ഐ ഉപരോധിക്കുകയും ചെയ്യും.

അടിസ്​ഥാന താങ്ങുവിലയും പൊതു വിതരണ സംവിധാനവും ഇല്ലാതാക്കാൻ പല തരത്തിലുള്ള ശ്രമങ്ങളാണ്​ ​േകന്ദ്രത്തിന്‍റെ ഭാഗത്തുനിന്ന്​ ഉണ്ടാകുന്നത്​. കഴിഞ്ഞ കുറച്ചുവർഷങ്ങളായി എഫ്​.സി.ഐക്ക്​ അനുവദിക്കുന്ന തുകയും വെട്ടിക്കുറച്ചു. അടുത്തിടെ വിളകൾ വാങ്ങുന്നതിനുള്ള എഫ്​.സി.ഐയുടെ ചടങ്ങളിൽ സർക്കാർ ഭേദഗതി വരുത്തുകയും ചെയ്​തു' -കർഷക സംഘടനകൾ പുറത്തിറക്കിയ പ്രസ്​താവനയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Holika DahanFarm Laws
News Summary - Farmers celebrate Holika Dahan by burning copies of Centres farm laws
Next Story