നിയമങ്ങൾ പിൻവലിക്കില്ല; ഭൂരിപക്ഷം ആളുകളും കാർഷിക നിയമങ്ങളെ അനുകൂലിക്കുന്നു - കൃഷിമന്ത്രി
text_fieldsന്യൂഡൽഹി: വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കില്ലെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ. നിയമങ്ങൾ പിൻവലിക്കില്ല. എന്നാൽ, ജനുവരി 19ന് നടക്കുന്ന യോഗത്തിൽ നിയമത്തിലെ ഓരോ വ്യവസ്ഥയെ കുറിച്ചും ചർച്ചയാകാമെന്ന് തോമർ പറഞ്ഞു.
ഭൂരിപക്ഷം കർഷകരും വിദഗ്ധരും നിയമത്തെ അനുകൂലിക്കുകയാണ്. സുപ്രീംകോടതി വിധിയോടെ നിയമം തൽക്കാലത്തേക്ക് നടപ്പിലാക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഇനി നിയമത്തിലെ ഓരോ വ്യവസ്ഥയെ കുറിച്ചും ചർച്ചയാകാമെന്ന് തോമർ പറഞ്ഞു.
മണ്ഡികളിലെ വ്യാപാരം, വ്യാപാരികളുടെ രജിസ്ട്രേഷൻ തുടങ്ങിയവയിലെല്ലാം കർഷക യൂണിയനുകളുടെ അഭിപ്രായം കൂടി ചർച്ച ചെയ്യാം. വൈക്കോൽ കത്തിക്കുന്നതിലും ഇലക്ട്രിസിറ്റിയിലും ചർച്ചയാകാം. എന്നാൽ, നിയമങ്ങൾ പിൻവലിക്കുകയെന്ന ഒറ്റ കാര്യത്തിൽ ഉറച്ചുനിൽക്കുകയാണ് കർഷക സംഘടനകൾ ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

