Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊലീസിന്‍റെ ബാരിക്കേഡുകൾ മറികടന്നും കർഷകരെത്തി; ഗുസ്തി താരങ്ങളുടെ സമരവേദിയിൽ

text_fields
bookmark_border
farmers protest 09879
cancel

ന്യൂഡൽഹി: തടയാനായി പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്നും കർഷകർ ഗുസ്തി താരങ്ങളുടെ സമരവേദിയിലെത്തി. കർഷകർ ജന്തർ മന്തറിലെ സമരവേദിയിലെത്തുന്നത് തടയാനായാണ് ഡൽഹി പൊലീസ് ബാരിക്കേഡുകൾ തീർത്ത് റോഡ് അടച്ചത്. പഞ്ചാബ്, ഹരിയാന, യു.പി എന്നിവിടങ്ങളിലെ കർഷകരാണ് സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഗുസ്തി താരങ്ങളുടെ സമരത്തിൽ അണിചേർന്നത്.

ലൈം​ഗി​കാ​രോ​പ​ണം നേ​രി​ടു​ന്ന ദേ​ശീ​യ ഗു​സ്‌​തി ഫെ​ഡ​റേ​ഷ​ൻ അ​ധ്യ​ക്ഷ​നും ബി.​ജെ.​പി എം.​പി​യു​മാ​യ ബ്രി​ജ്‌ ഭൂ​ഷ​ൺ ശ​ര​ൺ സി​ങ്ങി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഗുസ്തി താരങ്ങളുടെ സമരം തുടരുകയാണ്. ഇന്നലെ കർഷക സമര നേതാവ് രാകേഷ് ടികായതിന്‍റെ നേതൃത്വത്തിലെത്തിയ കർഷകർ ഗുസ്തി താരങ്ങൾക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു.

ക​ർ​ഷ​ക​രെ ത​ട​യാ​ൻ ഡ​ൽ​ഹി അ​തി​ർ​ത്തി​യാ​യ സിം​ഗു, തി​ക്രി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ പാ​രാ​മി​ലി​ട്ട​റി​യേ​യും സ​മ​ര​വേ​ദി​യാ​യ ജ​ന്ത​ർ​മ​ന്ത​റി​ൽ 2,000ത്തി​ല​ധി​കം പൊ​ലീ​സു​കാ​രെ​യും വി​ന്യ​സി​ച്ചിരിക്കുകയാണ്. ബ്രി​ജ്​ ഭൂ​ഷ​ണെ അ​റ​സ്റ്റ്​ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സ​മ​ര​ക്കാ​ർ ഞാ​യ​റാ​ഴ്​​ച രാ​ത്രി ഏ​ഴി​ന്​ ജ​ന്ത​ർ​മ​ന്ത​റി​ൽ മെ​ഴു​കു​​തി​രി ക​ത്തി​ച്ച്​ മാ​ർ​ച്ച്​ ന​ട​ത്തി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴ് വനിതാ ഗുസ്തിതാരങ്ങളാണ് ബ്രിജ് ഭൂഷനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്. നിരന്തര ലൈംഗികാതിക്രമം ബ്രിജ് ഭൂഷന്‍റെ ഭാഗത്തുനിന്നുണ്ടായെന്നാണ് താരങ്ങൾ വ്യക്തമാക്കുന്നത്. പരാതി നൽകിയിട്ടും ബ്രിജ് ഭൂഷനെതിരെ നടപടിയല്ലാത്ത സാഹചര്യത്തിലാണ് താരങ്ങളുടെ സമരം. ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായ സാക്ഷി മാലിക്, ബജ്‌റങ് പുനിയ, ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ട് എന്നിവരുൾപ്പെടെ താരങ്ങൾ സമരപ്പന്തലിലുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Farmers Break Through Barricades To Join Wrestlers' Delhi Protest
Next Story