Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mayawati
cancel
Homechevron_rightNewschevron_rightIndiachevron_right'കാർഷിക നിയമങ്ങളിൽ...

'കാർഷിക നിയമങ്ങളിൽ സർക്കാർ പുനർവിചിന്തനം നടത്തണം' -മായാവതി

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്തെ കർഷകർക്കിടയിൽ കോലാഹലമുണ്ടാക്കുന്ന പുതിയ കാർഷിക നിയമങ്ങളെക്കുറിച്ച്​ കേന്ദ്രസർക്കാർ പുനർവിചിന്തനം നടത്തണമെന്ന്​ ബഹുജൻ സമാജ്​ പാർട്ടി നേതാവ്​ മായാവതി. കാർഷിക നിയമങ്ങൾക്കെതിരെ രാജ്യ​തലസ്​ഥാനം വളഞ്ഞ്​ കർഷകർ പ്രതിഷേധിക്കുന്നതിനോട്​ പ്രതികരിക്കുകയായിരുന്നു അവർ.

'കേന്ദ്രസർക്കാർ പുതുതായി കൊണ്ടുവന്ന കാർഷിക നിയമങ്ങളിൽ രാജ്യത്തെ കർഷകർ പ്രകോപിതരാണ്​. പ്രതിഷേധം കണക്കിലെടുക്കു​േ​മ്പാൾ, കർഷകരുടെ സമ്മതമില്ലാതെ നടപ്പിലാക്കിയ ഈ നിയമനിർമാണത്തെക്കുറിച്ച്​ കേന്ദ്രസർക്കാർ പുനർവിചിന്തനം നടത്തുന്നത്​ നന്നാകും' -മായാവതി പറഞ്ഞു.

കേന്ദ്രസർക്കാറി​െൻറ കാർഷിക നിയമങ്ങൾക്കെതിരെയും കർഷകരെ പിന്തുണച്ചും നിരവധി നേതാക്കൾ രംഗത്തെത്തിയിരുന്നു. പുതിയ കാർഷിക നിയമങ്ങൾ കർഷകരുമായി ചർച്ച​ചെയ്യേണ്ടത്​ ആവശ്യമാണെന്നാണ്​ നേതാക്കളുടെയും അഭിപ്രായം.

'കാർഷിക നിയമങ്ങൾ കൊണ്ടുവരുന്നതിന്​ മുമ്പ്​ മോദിജി കർഷകരു​മായി കൂടിയാലോചിച്ചിരുന്നുവെങ്കിൽ, എന്തുകൊണ്ട്​ ഇത്തരമൊരു സാഹചര്യം ഉടലെടുത്തു? മോദിജി തീർച്ചയായും ഈ കാർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണം. ശേഷം കർഷകരുമായി ചർച്ച നടത്തുകയും പാർലമെൻററി കമ്മിറ്റിയിൽ ചർച്ചക്ക്​ വിടുകയും വേണം' -കോൺഗ്രസ്​ നേതാവ്​ ദിഗ്​വിജയ്​ സിങ്​ ചോദിച്ചു.

കാർഷിക നിയമങ്ങൾക്കെതിരെ നാലുദിവസമായി കർഷകരുടെ പ്രതിഷേധം രാജ്യ തലസ്​ഥാനത്ത്​ ശക്തിയാർജ്ജിച്ചതോടെയാണ്​ നേതാക്കളുടെ പ്രതികരണം. കർഷക നേതാക്കളുമായി ഡിസംബർ മൂന്നിന്​ കേന്ദ്രസർക്കാർ ചർച്ച നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MayawatiFarmers ProtestFarm lawDelhi chalo March
News Summary - Farmers Angry Better Reconsider Farm Laws Mayawati
Next Story