Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കർഷകർക്ക്​ നേരെ വെള്ളം ചീറ്റുന്ന ജലപീരങ്കിയുടെ പമ്പ്​ ഓഫ്​ ചെയ്​ത വിദ്യാർഥിക്കെതിരെ വധശ്രമത്തിന്​ കേസ്​
cancel
Homechevron_rightNewschevron_rightIndiachevron_rightകർഷകർക്ക്​ നേരെ വെള്ളം...

കർഷകർക്ക്​ നേരെ വെള്ളം ചീറ്റുന്ന ജലപീരങ്കിയുടെ പമ്പ്​ ഓഫ്​ ചെയ്​ത വിദ്യാർഥിക്കെതിരെ വധശ്രമത്തിന്​ കേസ്​

text_fields
bookmark_border

ന്യൂഡൽഹി: കേന്ദ്രസർക്കാറി​െൻറ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകർക്ക്​ നേരെ ജലപീരങ്കി ഉപയോഗിച്ചുള്ള വെള്ളം ചീറ്റൽ ശ്രമം തടയാൻ ശ്രമിച്ച ബിരുദ വിദ്യാർഥിക്കെതിരെ വധശ്രമത്തിന്​ കേസ്​. ഹരിയാനയിലെ അംബാലയിൽനിന്നുള്ള 26കാരനായ നവ്​ദീപ്​ സിങ്ങിനെതിരെയാണ്​ കേസ്​ എടുത്തിരിക്കുന്നത്​.

കർഷക സംഘടന നേതാവ്​ ജയ്​ സിങ്ങി​െൻറ മകനാണ്​ നവ്​ദീപ്​. വ്യാഴാഴ്​ച രാവിലെ കുരുക്ഷേത്രയിൽ പൊലീസ്​ ജലപീരങ്കി വാനിന്​ മുകളിൽ ഓടിക്കയറി വെള്ളം ചീറ്റുന്ന പമ്പ്​ ഓഫാക്കുന്നതി​െൻറ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു.

പമ്പ്​ ഓഫാക്കിയ ശേഷം പൊലീസിന്​ പിടിനൽകാതെ സമീപത്തെ വാഹനത്തിലേക്ക്​ ചാടി നവ്​ദീപ്​ രക്ഷ​െപ്പട്ടിരുന്നു. നീലനിറത്തിലുള്ള ജാക്കറ്റ്​ ധരിച്ച്​ ജലപീരങ്കിക്ക്​ മുകളിൽ കയറി ടാപ്പ്​ ഓഫ്​ ചെയ്​ത ശേഷം കർഷകരുടെ വാഹനത്തിലേക്ക്​ ചാടിയിറങ്ങിയ നവ്​ദീപിനെ സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു​.

കർഷകരായ പിതാവിനും സഹോദരനുമൊപ്പമാണ്​ നവ്​ദീപ്​ പ്രക്ഷോഭത്തി​െൻറ ഭാഗമായത്​. അതിശൈത്യം വകവെക്കാതെ പ്രതിഷേധവുമായി നീങ്ങുന്ന കർഷകരെ പിന്തിരിപ്പിക്കാനുള്ള പൊലീസി​െൻറ പ്രധാന ആയുധമാണ്​ ജലപീരങ്കി. കർഷക സമരത്തിന്​ നേരെ പൊലീസ്​ വ്യാപകമായി ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചിരുന്നു. പ്രായമായ കർഷകരിൽ പലർക്കും ദേഹാസ്വസ്​ഥ്യവും അനുഭവപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farmers protestWater CannonFarm LawDelhi Chalo MarchFarmer Protest HeroNavdeep Singh
News Summary - Farmer Protest Hero Who Turned Off Water Cannon Charged With Attempt To Murder
Next Story