അമേരിക്കയുമായുള്ള വാണിജ്യ കരാറിനെതിരെ കർഷക സംഘടനകൾ
text_fieldsന്യൂഡൽഹി: അമേരിക്കയുമായുള്ള വാണിജ്യ കരാറുകളിൽ കേന്ദ്രസർക്കാർ ഒപ്പുവെക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധത്തിന് സംയുക്ത കിസാൻ മോർച്ച. കൃഷിയെയും വ്യവസായത്തെയും ദോഷകരമായി ബാധിക്കുന്നതും ദേശീയ താൽപര്യങ്ങൾ അടിയറവ് വെക്കുന്നതുമായ ഒരു വ്യാപാര കരാറിലും ഒപ്പുവെക്കരുതെന്ന് സംയുക്ത കിസാൻ മോർച്ച സർക്കാറിനോട് ആവശ്യപ്പെട്ടു.
അമേരിക്കയുമായുള്ള വാണിജ്യ കരാർ, ബ്രിട്ടനുമായുള്ള സ്വതന്ത്ര വാണിജ്യ കരാർ എന്നിവ തൊഴിലാളികളുമായോ കർഷകരുമായോ പാർലമെന്റിലോ ചർച്ചചെയ്തിട്ടില്ല. ഭരണഘടനപ്രകാരം കൃഷിയും വ്യവസായവും സംസ്ഥാന പട്ടികയിലായതിനാൽ, വ്യാപാര കരാറുകളെക്കുറിച്ചുള്ള കരട് നിർദേശങ്ങൾ പാർലമെന്റിൽ വെക്കണം.
അമേരിക്കയുമായി ഏതെങ്കിലും ഉഭയകക്ഷി വ്യാപാര കരാറിൽ ഏർപ്പെടുന്നതിന് മുമ്പ് സംസ്ഥാന സർക്കാറുകളുമായും കർഷകരുടെയും തൊഴിലാളികളുടെയും സംഘടനകളുമായും ചർച്ച നടത്തണം. കൃഷിയെ കൂടാതെ പല ചെറുകിട സംരംഭങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ഈ കരാർ ഭീഷണിയാണ്. കൃഷി, മത്സ്യബന്ധനം, ക്ഷീരോൽപാദനവുമായി ജീവിക്കുന്നവരെയും ഈ കരാറുകൾ ബാധിക്കുമെന്നും സംയുക്ത കർഷക സംഘടന ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

