സ്ഥലം വിൽക്കാൻ തയാറായില്ല; കർഷകനെ തല്ലിക്കൊന്ന് ബി.ജെ.പി നേതാവ്
text_fieldsഇന്ദോർ: സ്ഥലം വിൽക്കാൻ തയാറാകാത്തതിനെ തുടർന്ന് കർഷകനെ തല്ലിക്കൊന്ന് ബി.ജെ.പി നേതാവും അനുയായികളും. ഗണേശപുര ഗ്രാമത്തിലാണ് സംഭവമുണ്ടായത്. കർഷകൻ രാം സ്വരൂപ് ധാക്കഡാണ് കൊല്ലപ്പെട്ടത്. കർഷകനും ഭാര്യയും കൂടി കൃഷിയിടത്തിലേക്ക് വരുമ്പോഴായിരുന്നു ബി.ജെ.പി നേതാവും സംഘവും ചേർന്ന് ആക്രമിച്ചത്. ഇയാളുടെ മകളേയും അക്രമിസംഘം അപമാനിച്ചു.
കൃഷിയിടത്തിലേക്ക് പോകുന്നതിനിടെ ബി.ജെ.പി നേതാവും അനുയായികളും ചേർന്ന് ഇയാളെ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് വടിയും ഇരുമ്പ് കമ്പികളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കർഷകന്റെ ദേഹത്ത് കൂടി ജീപ്പ് കയറ്റിയിറക്കുകയും ചെയ്തു. ബി.ജെ.പി നേതാവ് പല കർഷകരിൽ നിന്നും ഭൂമി വാങ്ങാൻ ശ്രമിക്കുകയാണെന്ന് മരിച്ച കർഷകന്റെ കുടുംബാംഗങ്ങൾ ആരോപിച്ചു.
എന്നാൽ, ഭൂമി കൈമാറാൻ വിസമ്മതിച്ചതോടെയാണ് ആക്രമണമുണ്ടായതെന്ന് കർഷകന്റെ കുടുംബാംഗങ്ങൾ പറഞ്ഞു. അക്രമിസംഘം തന്റെ വസ്ത്രം വലിച്ചുകീറുകയും മർദിക്കുകയും ചെയ്തുവെന്ന് കർഷകന്റെ മകളും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പിതാവിനെ രക്ഷിക്കുന്നതിന് വേണ്ടിയാണ് ഞാൻ പോയത്. എന്നാൽ അവർ എന്നെയും ആക്രമിച്ചു. എന്നെ മർദിക്കുന്നത് കണ്ട് അമ്മ ഇടപെടാൻ ശ്രമിച്ചുവെങ്കിലും അവർ അമ്മയേയും മർദിച്ചുവെന്ന് മകൾ പറഞ്ഞു.
പരിക്കേറ്റ കർഷകനെ ആശുപത്രിയിലെത്തിക്കാൻ ബി.ജെ.പി നേതാവും അനുയായികളും ഒരു മണിക്കൂറോളം സമ്മതിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി. ഒടുവിൽ ഒരു മണിക്കൂറിന് ശേഷം പരിക്കുകളോടെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

