Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Farmer leader slapped BJP MLA from Unnao Sadar Pankaj Gupta
cancel
camera_alt

ഉന്നാവോ സദാർ എം.എൽ.എ പങ്കജ് ഗുപ്തയെ മുഖത്തടിക്കുന്നതി​ന്‍റെ ദൃശ്യം

Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ ബി.ജെ.പി...

യു.പിയിൽ ബി.ജെ.പി എം.എൽ.എയെ കർഷകൻ പൊതുവേദിയിൽ കയറി തല്ലി; വിഡിയോ വൈറൽ

text_fields
bookmark_border

ലഖ്നൗ: കർഷക പ്രതിഷേധത്തി​ന്‍റെ ചൂട് നേരിട്ടറിഞ്ഞ് ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ. ഉന്നാവോ സദാർ എം.എൽ.എ പങ്കജ് ഗുപ്തയെയാണ് പൊതുവേദിയിൽ വെച്ച് കർഷക​ൻ മുഖത്തടിച്ചത്.

ഇതി​ന്‍റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വിഡിയോ കോൺഗ്രസും സമാജ്​വാദി പാർട്ടിയുമെല്ലാം പങ്കുവെച്ചു.

വേദിയിലിരിക്കുന്ന എം.എൽ.എയെ വടിയും കുത്തി വേദിയിലേക്ക് കയറി വന്ന വയോധികനായ ഒരാൾ കൈവീശി തല്ലുന്നതാണ് വിഡിയോയിൽ. ഉടൻ തന്നെ പൊലീസെത്തി ഇയാളെ വേദിയിൽനിന്ന് മാറ്റി.

ഇയാൾ കർഷക നേതാവാണെന്ന് വിഡിയോ ട്വീറ്റ് ചെയ്ത് സമാജ്​വാദി പാർട്ടി പറയുന്നു. യോഗി സർക്കാറി​ന്‍റെ നിലപാടുകളോടുള്ള ജനത്തി​ന്‍റെ പ്രതികരണമാണിതെന്ന് പറഞ്ഞാണ് വിഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. യൂത്ത് കോൺഗ്രസ് നേതാക്കളും വിഡിയോ പങ്കുവെച്ചിട്ടുണ്ട്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farmers Protest
News Summary - Farmer beats BJP MLA in public in UP; Video goes viral
Next Story