Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകടങ്ങൾ...

കടങ്ങൾ എഴുതിത്തള്ളുന്നത്​ കാർഷിക പ്രശ്​നങ്ങൾക്ക്​ പരിഹാരമാകില്ല- ഗീതാ ​േഗാപിനാഥ്​

text_fields
bookmark_border
കടങ്ങൾ എഴുതിത്തള്ളുന്നത്​ കാർഷിക പ്രശ്​നങ്ങൾക്ക്​ പരിഹാരമാകില്ല- ഗീതാ ​േഗാപിനാഥ്​
cancel

ന്യൂഡൽഹി: കടങ്ങൾ എഴുതിത്തള്ളുന്നതു കൊണ്ടുമാത്രം കാർഷിക മേഖലയിലെ പ്രശ്​നങ്ങൾക്ക്​ പരിഹാരമാകില്ലെന്ന്​ അന ്താരാഷ്​ട്ര നാണയനിധി (​െഎ.എം.എഫ്​) മുഖ്യ സാമ്പത്തിക ഉപദേഷ്​ടാവ്​ ഗീത ഗോപിനാഥ്​. കാർഷിക കടങ്ങൾ എഴുതിത്തള്ളുന്ന ത്​ കർഷകരുടെ പ്രശ്​നങ്ങൾക്കുള്ള ശാശ്വത പരിഹാരമല്ല. കടങ്ങൾ ഒഴിവാക്കുന്നതിന്​ പകരം പണം കൈമാറുന്നതാണ്​ കൂടുതൽ ഫലപ്രദമാകുക. ബോർഡുകൾ വഴി കാർഷികാവശ്യങ്ങൾക്കുള്ള പണം ഉറപ്പുവരുത്തുകയാണ്​ മെച്ചപ്പെട്ട മാർഗം. എന്നാൽ സബ്​സിഡി ​പോലുള്ള രീതികൾ കൂടുതൽ ഫലപ്രദമാകില്ലെന്നും അവർ പറഞ്ഞു.

സർക്കാർ കർഷകരുമായി അടുത്ത ബന്ധം പുലർത്തണം. ഉൽപാദം വർധിപ്പിക്കുന്നവിനായി മികച്ച സാ​േങ്കതിക സൗകര്യങ്ങളും നല്ലയിനം വിത്തുകളും കൃഷികാർക്ക്​ നൽകണമെന്നും ഗീത ഗോപിനാഥ്​ പറഞ്ഞു.

രാജ്യത്ത്​ ചരക്കു-സേവന നികുതി കൃത്യമായി നടപ്പാക്കി കൊണ്ടിരിക്കുകയാണ്​. നേരിട്ടല്ലാത്ത നികുതി വരുമാനം പ്രതീക്ഷിച്ചതിലും കുറവാണ്​. ഇത്​ വളർന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയെ ബാധിക്കുമെന്നും ഗീത ഗോപിനാഥ്​ ചൂണ്ടിക്കാട്ടി.

കർഷക സംഘടനകൾ അവരുടെ പ്രശ്​നങ്ങൾ നിരന്തരം ഉന്നയിച്ചതിനാൽ ​േലാക്​സഭാ തെരഞ്ഞെടുപ്പ്​ മുൻനിർത്തി നിരവധി സംസ്ഥാനങ്ങൾ കാർഷിക കടങ്ങൾ എഴുതിത്തള്ളിയിരുന്നു. ഇതിനോട്​ പ്രതികരിക്കുകയായിരുന്നു സാമ്പത്തിക വിദഗ്​ധയായ ഗീത ഗോപിനാഥ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IMFfarmersgita gopinathChief EconomistLoan WaiversCash Transfers
News Summary - Farm Loan Waivers Do Not Solve Any Problems, Cash Transfers Better: IMF Chief Economist Gita Gopinath- India news
Next Story