Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Uma Bharti
cancel
Homechevron_rightNewschevron_rightIndiachevron_rightനിയമങ്ങൾ പിൻവലിച്ചത്​...

നിയമങ്ങൾ പിൻവലിച്ചത്​ സങ്കടകരം; കർഷകരെ ബോധവത്​കരിക്കുന്നതിൽ പരാജയപ്പെ​ട്ടെന്ന്​ ഉമാ ഭാരതി

text_fields
bookmark_border

ഭോപാൽ: വിവാദമായ മൂന്ന്​ കാർഷിക നിയമങ്ങൾ ​റദ്ദാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിൽ ബി.ജെ.പി പ്രവർത്തകരെ കുറ്റപ്പെടുത്തി മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഉമാ ഭാരതി. കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങളെക്കുറിച്ച്​ ​കർഷകരെ ബോധവത്​കരിക്കുന്നതിൽ ബി.ജെ.പി പ്രവർത്തകർ പരാജയപ്പെട്ടതാണ്​ നിയമങ്ങൾ റദ്ദാക്കാൻ കാരണമെന്നായിരുന്നു പ്രതികരണം.

'നവംബർ 19ലെ പ്രധാനമ​ന്ത്രിയുടെ പ്രഖ്യാപനം എന്നെ നിശബ്​ദയാക്കി, അതിനാലാണ്​ കഴിഞ്ഞ മൂന്ന്​ ദിവസമായി അഭിപ്രായം പറയാതിരുന്നത്​' -മധ്യപ്രദേശ്​ മുൻ മുഖ്യമന്ത്രി ട്വീറ്റ്​ ചെയ്​തു.

'മൂന്ന്​ കാർഷിക നിയമങ്ങൾ റദ്ദാക്കുമെന്ന പ്രഖ്യാപനത്തി​ൽ എന്നെ​േപ്പാലുള്ളവർ വേദനിക്കുന്നു. നിയമങ്ങളുടെ പ്രധാന്യത്തെക്കുറിച്ച്​ കർഷകരെ ബോധവത്​കരിക്കുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെ​ട്ടെങ്കിൽ, അത്​ ബി.ജെ.പി പ്രവർത്തകരുടെ ബലഹീനതയാണ്​. എന്തുകൊണ്ടാണ്​ ഞങ്ങൾ (ബി.ജെ.പി പ്രവർത്തകർ) ഈ നിയമങ്ങ​െളക്കുറിച്ച്​ കർഷകരെ ബോധവാൻമാരാക്കുന്നതിൽ പരാജയപ്പെട്ടത്​​?' -ഭാരതി ട്വീറ്റ്​ ചെയ്​തു.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം എന്നെ വേദനിപ്പിച്ചു. ​പ്രതിപക്ഷത്തിന്‍റെ തെറ്റായ പ്രചാരണങ്ങളെ നേരിടുന്നതിലും പ്രതിരോധിക്കുന്നതിലും ഞങ്ങൾ (ബി.ജെ.പി അണികൾ) പരാജയപ്പെട്ടു​വെന്ന്​ തോന്നി -ഉമഭാരതി കൂട്ടിച്ചേർത്തു. മോദിയുടെ നേതൃത്വത്തെ ഭാരതി പ്രശംസിക്കുകയും ചെയ്​തു.

അതേസമയം ഉമാ ഭാരതിയുടെ ട്വീറ്റ്​ ബി.ജെ.പിയുടെ യഥാർഥ അവസ്​ഥ തുറന്നുകാട്ടു​ന്നുവെന്ന്​ പ്രതിപക്ഷം കുറ്റപ്പെടുത്തി. മൂന്ന്​ കാർഷിക നിയമങ്ങളെക്കുറിച്ച്​ കർഷകരെ ബോധ്യപ്പെടുത്തുന്നതിൽ ബി.ജെ.പി പ്രവർത്തകർ പരാജയപ്പെ​ട്ടെന്ന്​ സമ്മതിച്ചു. ഇനി കർഷകർ ബി.ജെ.പിയെയും അതിന്‍റെ പ്രവർത്തകരെയും ഉചിതമായ പാഠം പഠിപ്പിക്കും മുൻ മന്ത്രിയും മധ്യപ്രദേശ്​ കോൺഗ്രസ്​ എം.എൽ.എയുമായ പി.സി. ശർമ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uma BhartiFarm LawBJP
News Summary - Farm laws repeal due to BJP workers failure to enlighten farmers Uma Bharti
Next Story