ന്യൂഡൽഹി: കാർഷിക ബില്ലുകൾ ചരിത്രപരമായ ചുവടുവെപ്പാണെന്നും ചില ശക്തികൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
കർഷകവിരുദ്ധ നിയമപരിഷ്കരണങ്ങളിൽ പ്രതിഷേധിച്ച് ബി.ജെ.പി സഖ്യകക്ഷിയായ ശിരോമണി അകാലിദൾ മന്ത്രി കേന്ദ്ര മന്ത്രിസഭയിൽനിന്ന് രാജി പ്രഖ്യാപിച്ചതിെൻറ പശ്ചാത്തലത്തിലാണ് ബില്ലിനെ ന്യായീകരിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയത്.
കാർഷിക മേഖലയിലെ ഒേട്ടറെ ദുരിതങ്ങളിൽനിന്ന് കർഷകർക്ക് ആശ്വാസമേകുന്നതും ഇടനിലക്കാരെ ഒഴിവാക്കാൻ സഹായിക്കുന്നതുമടക്കം നിരവധി നല്ലകാര്യങ്ങൾ ബില്ലിലൂടെ സാധ്യമാവുമെന്ന് മോദി അവകാശപ്പെട്ടു