വാഗ അതിർത്തിയിൽ അഭിനന്ദനെ അനുഗമിച്ച വനിതയാര് ?
text_fieldsന്യൂഡൽഹി: ഇന്ത്യക്കും പാകിസ്താനുമിടയിലെ വാഗ അതിർത്തിയിൽ ലോകത്തിെൻറ മുഴുവൻ ശ്രദ്ധയും പതിഞ്ഞ ദിവസമായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച. പാക് പിടിയിലായ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ മോചിതനാകുന്ന ദിവസം. നൂറുകണക്കിന് മാധ്യമക്കണ്ണുകളും അതിർത്തിക്കപ്പുറത്തേക്ക് കാഴ്ച കൂർപ്പിച്ച് കാത്തിരുന്നു. ഒടുവിൽ വൈകുന്നേരം നാലരയോടെ ഇസ്ലാമാബാദിൽനിന്ന് രാജ്യം കാത്തിരുന്ന അഭിനന്ദനെത്തി. വാഗ അതിർത്തിയിൽ എല്ലാ ശ്രദ്ധയും അദ്ദേഹത്തിലേക്കായി. അതോടൊപ്പം അദ്ദേഹത്തെ അനുഗമിച്ച ഉദ്യോഗസ്ഥയും ശ്രദ്ധാകേന്ദ്രമായി.
അതാരായിരുന്നു എന്ന ചോദ്യത്തിന് അന്ന് രാത്രി വൈകുവോളം ഇന്ത്യൻ മാധ്യമങ്ങൾക്ക് ഉത്തരം ലഭിച്ചില്ല. ഒടുവിൽ വളരെ വൈകിയാണ് തിരിച്ചറിഞ്ഞത്. അത് ഡോ. ഫരീഹ ബുഗ്തി. ഇന്ത്യൻ ഫോറിൻ സർവിസ് (െഎ.എഫ്.എസ്) പോലെ പാകിസ്താനിലെ വിദേശകാര്യ സർവിസായ എഫ്.എസ്.പി ഉദ്യോഗസ്ഥ. പാക് വിദേശകാര്യ വകുപ്പിൽ ഇന്ത്യ കാര്യങ്ങളുടെ ചുമതല വഹിക്കുന്നു.
ഇന്ത്യൻ ചാരനെന്നാരോപിച്ച് പാകിസ്താൻ തടവിലാക്കിയ കുൽഭൂഷൺ ജാദവ് കേസ് കൈകാര്യം ചെയ്യുന്ന പ്രധാന ഉദ്യോഗസ്ഥയുമാണ് ബുഗ്തി. കഴിഞ്ഞവർഷം ജാദവിനെ കാണാൻ അദ്ദേഹത്തിെൻറ മാതാവും ഭാര്യയും പാകിസ്താനിൽ എത്തിയപ്പോൾ ജാദവിനെ അനുഗമിച്ചതും ബുഗ്തി ആയിരുന്നു. വെള്ളിയാഴ്ച രാത്രി 9.20ന് അഭിനന്ദനെ രാജ്യത്തിന് കൈമാറുേമ്പാൾ ഇന്ത്യ-പാക് അതിർത്തിയിലെ ‘സീറോ ലൈൻ’ വരെ അദ്ദേഹത്തെ അനുഗമിച്ചതും ബുഗ്തിയാണ്. 2005ൽ എഫ്.എസ്.പി നേടിയ ബലൂചിസ്താൻകാരിയായ ഇവർ പാക് വിദേശകാര്യ വകുപ്പിലെ ഏക വനിത ഉദ്യോഗസ്ഥയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
