Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫരീദാബാദ്​ പൊലീസ്​...

ഫരീദാബാദ്​ പൊലീസ്​ ഡെപ്യൂട്ടി കമീഷണർ വെടിവെച്ച് മരിച്ചു

text_fields
bookmark_border
ഫരീദാബാദ്​ പൊലീസ്​ ഡെപ്യൂട്ടി കമീഷണർ വെടിവെച്ച് മരിച്ചു
cancel

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദില്‍ മുതിർന്ന ഐ.പി.എസ്​ ഉദ്യോഗസ്ഥൻ സ്വയം നിറയൊഴിച്ച്​ മരിച്ചു. ഫരീദാബാദ് പെ ാലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ വിക്രം കപൂറാണ് സ്വന്തം വസതിയില്‍ സര്‍വീസ് റിവോള്‍വറിൽ നിന്നും നിറയൊഴിച്ച് ആത്മഹത്യ ചെയ്തത്​. ഫരീദാബാദ്​ സെക്​ടർ 30, പൊലീസ്​ ലൈനിലെ വസതിയിൽ ബുധനാഴ്​ച പുലർച്ചെ ആറ്​ മണിക്കാണ്​ സംഭവം നടന്നത്​.

ആത്മഹത്യക്ക്​ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

58 കാരനായ വിക്രം കപൂര്‍ കുരുക്ഷേത്ര ജില്ലയില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹത്തിനെ ഐ.പി.എസ് ഉദ്യോഗസ്ഥനായി സ്ഥാനക്കയറ്റം നല്‍കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidedcpindia newsFaridabadService Weapon
News Summary - Faridabad DCP Shoots Himself With Service Weapon - India news
Next Story