കോത്താരി അവാർഡ് നേടുന്ന ആദ്യത്തെ ദക്ഷിണേന്ത്യൻ വിദ്യാർഥിയായി ഫർഹാൻ മുഹമ്മദ്
text_fieldsസി.ബി.എസ്.ഇ ചെയർപേഴ്സൺ നിധി ചിംബർ, ലക്ഷ്മൺ സിംഗ് കോത്താരിയുടെ ചെറുമകൻ സഞ്ജയ് കോത്താരി എന്നിവരിൽ നിന്ന് മലയാളിയായ ഫർഹാൻ മുഹമ്മദ് ലക്ഷ്മൺ സിംഗ് കോത്താരി അവാർഡ് ഏറ്റുവാങ്ങുന്നു.
ന്യൂഡൽഹി: സി.ബി എസ്.ഇ. പ്ലസ് ടു പരീക്ഷയിലെ നാഷണൽ ടോപ്പറിനുള്ള ലക്ഷ്മൺ സിംഗ് കോത്താരി അവാർഡ് മലയാളിയായ ഫർഹാൻ മുഹമ്മദിന്. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ സി.ബി.എസ്.ഇ ചെയർപേഴ്സൺ നിധി ചിംബർ, ലക്ഷ്മൺ സിംഗ് കോത്താരിയുടെ ചെറുമകൻ സഞ്ജയ് കോത്താരി എന്നിവരിൽ നിന്ന് ഫർഹാൻ അവാർഡ് ഏറ്റുവാങ്ങി.
കോത്താരി അവാർഡ് നേടുന്ന ആദ്യത്തെ മലയാളിയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ആദ്യത്തെ വിദ്യാർഥിയുമാണ് ഫർഹാൻ. 498 മാർക്ക് നേടിയാണ് ഈ വർഷത്തെ നാഷണൽ ടോപ്പർ അവാർഡിന് ഫർഹാൻ അർഹനായത്. ജെയ്പൂർ സ്വദേശി അഹിംസ ജെയിൻ, മീററ്റ് സ്വദേശി രാധിക സിംഗാൾ എന്നിവരും ഹർഹാനോടൊപ്പം അവാർഡു പങ്കുവച്ചു.
2013ലാണ് സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിലെ നാഷണൽ ടോപ്പറിനായി ലക്ഷ്മൺ സിംഗ് കോത്താരിയുടെ പേരിൽ അവാർഡ് ഏർപ്പെടുത്തിയത്. തിരുവനന്തപുരം സ്വദേശികളായ കെ.എം. ഇബ്രാഹീമിന്റെയും സലീന പിള്ളയുടെയും മകനാണ്. പിതാവ് ദുബായിൽ ജോലി ചെയ്യുന്നു. മാതാവ് തിരുവനന്തപുരം ഗവ. ലോ കോളേജിൽ അസി. പ്രഫസറാണ്. സഹോദരൻ രഹാൻ മുഹമ്മദ് ചെന്നൈ എസ്.ആർ.എം. കോളേജിൽ എഞ്ചിനീയറിംഗ് വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

