Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടക്കാലത്ത് മുടിവെട്ടിയതെന്തിന്?; രഹസ്യം വെളിപ്പെടുത്തി ധോണി

text_fields
bookmark_border
ഇടക്കാലത്ത് മുടിവെട്ടിയതെന്തിന്?; രഹസ്യം വെളിപ്പെടുത്തി ധോണി
cancel

നീട്ടിവളർത്തിയ തലമുടിയാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ ഐഡന്റിറ്റി. ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചതു മുതൽ ധോണിയുടെ മുടിയും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. പാകിസ്താൻ മുൻ ​പ്രസിഡന്റ് പർവേസ് മുഷറഫ് വരെ ധോണിയുടെ മുടിയെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. എന്നാൽ, ക്രിക്കറ്റ് ലോകത്തെ ചർച്ചയായ തന്റെ മുടി ഇടക്കാലത്ത് ​ധോണി വെട്ടിയിരുന്നു.

2007ലെ ഐ.സി.സി ലോകകപ്പ് വിജയത്തിന് പിന്നാലെയായിരുന്നു ധോണി മുടി മുറച്ചത്. പിന്നീട് 2011ൽ ലോകകപ്പ് നേടിയതിന് പിന്നാലെ തല മൊട്ടയടിക്കുകയും ചെയ്തു ധോണി. എന്നാൽ, ഇപ്പോൾ വീണ്ടും മുടി നീട്ടി വളർത്തുകയാണ് മുൻ ഇന്ത്യൻ നായകൻ. ഇതിനിടെ ഇടക്കാലത്ത് മുടിവെട്ടിയതിന്റെ രഹസ്യം ധോണി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുകയും ചെയ്തു.

ഈ ഹെയർസ്റ്റൈൽ ഇതുപോലെ പരിപാലിക്കാൻ തനിക്ക് ഒരു മണിക്കൂർ 10 മിനിറ്റ് സമയം വേണ്ടി വരും. മുമ്പ് ഹെയർ സ്റ്റലിനായി തനിക്ക് 20 മിനിറ്റ് മാത്രം​ ചെലവഴിച്ചാൽ മതിയാകും. പക്ഷേ ആരാധകർക്ക് വേണ്ടിയാണ് താൻ വീണ്ടും മുടി നീട്ടിവളർത്തുന്നതെന്നും ധോണി അറിയിച്ചു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fans Stop MS Dhoni For Chopping His Hair As CSK Captain Says It Takes 1 Hour 10 Minutes To Get Ready
Next Story