സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണം -ഹാഥറസ് പെൺകുട്ടിയുടെ കുടുംബം
text_fieldsകോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹാഥറസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളോട് സംസാരിക്കുന്നു
ന്യൂഡൽഹി: ഹാഥറസ് കൂട്ടബലാത്സംഗ കേസ് സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ വീട്ടിലെത്തിയ മീഡിയവൺ വാർത്ത സംഘത്തോട് സംസാരിക്കുകയായിരുന്നു കുടുംബം.
കേസിൽ യു.പി സർക്കാർ സി.ബി.ഐ അന്വേഷണത്തിന് ശിപാർശ ചെയ്ത ശേഷം ആദ്യമായാണ് കുടുംബം ഒരു ദൃശ്യമാധ്യമത്തോട് പ്രതികരിച്ചത്. എന്തിനാണ് തിടുക്കപ്പെട്ട് മൃതദേഹം സംസ്കരിച്ചതെന്ന് അറിയണമെന്ന് സഹോദരൻ പറഞ്ഞു.
കോൺഗ്രസ് നേതാക്കളായ രാഹുൽ -പ്രിയങ്ക ഗാന്ധിമാർ ഹാഥറസിലെത്തി മടങ്ങിയതിന് പിറകെയാണ് കുടുംബം മീഡിയവണിനോട് സംസാരിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

