പാട്ടാളി മക്കൾ കക്ഷിയിൽ കുടുംബപ്പോര്
text_fieldsപട്ടാളി മക്കൾ കക്ഷി (പിഎംകെ) സ്ഥാപകൻ എസ് രാമദോസും അൻപുമണിയും
ചെന്നൈ: എൻ.ഡി.എ ഘടക കക്ഷിയായ പാട്ടാളി മക്കൾ കക്ഷിയിൽ(പി.എം.കെ) കുടുംബ പോര് മൂർച്ഛിക്കുന്നു. പി.എം.കെയുടെ സ്ഥാപക നേതാവ് ഡോ.എസ്. രാമദാസാണ്. ഇദ്ദേഹത്തിന്റെ മകനും മുൻ കേന്ദ്രമന്ത്രിയുമായ ഡോ. അൻപുമണി രാമദാസാണ് പാർട്ടി പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നത്. വ്യാഴാഴ്ച വിഴുപ്പുറത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ, മകൻ അൻപുമണിയെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതായി ഡോ. രാമദാസ് പ്രസ്താവിച്ചു. അദ്ദേഹത്തെ വർക്കിങ് പ്രസിഡന്റായി നിയമിക്കുന്നതായും പ്രസിഡന്റ് സ്ഥാനം താൻ സ്വമേധയാ ഏറ്റെടുക്കുന്നതായും അറിയിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ഈ മാറ്റമെന്നും തെരഞ്ഞെടുപ്പ് വിജയത്തിനായി ഐക്യബോധത്തോടെ എല്ലാവരും അക്ഷീണം പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് സ്ഥാനത്തുനിന്ന് പൊടുന്നനെ നീക്കിയത് ജനാധിപത്യ പടുകൊലയാണെന്ന് അൻപുമണി രാമദാസിന്റെ ഭാര്യയും പാർട്ടി ട്രഷററുമായ തിലകഭാമ പ്രസ്താവിച്ചു.
അതിനിടെ രാമദാസ് കുടുംബം താമസിക്കുന്ന ഡിണ്ടിവനം തൈലാപുരം തോട്ടത്തിന് മുന്നിൽ ഡോ. രാമദാസിന്റെയും മകൻ അൻപുമണിയുടെയും അനുയായികൾ സംഘംചേർന്ന് മുദ്രാവാക്യം വിളിക്കുകയും പോർവിളി നടത്തുകയും ചെയ്തു. പൊലീസ് പ്രവർത്തകരെ പിരിച്ചുവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

