വോട്ടർ രജിസ്ട്രേഷന് വ്യാജ രേഖകൾ; നാലു പേർക്കെതിരെ കേസെടുത്ത് ഡൽഹി പൊലീസ്
text_fieldsന്യൂഡൽഹി: വ്യാജ രേഖകൾ ഉപയോഗിച്ച് വോട്ടർ രജിസ്ട്രേഷൻ അപേക്ഷ സമർപ്പിച്ച വ്യക്തികൾക്കെതിരെ കേസ്. തെരഞ്ഞെടുപ്പ് ഓഫിസർ പൊലീസിന് കത്തെഴുതിയതിനെ തുടർന്നാണ് ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ (ഇ.ആർ.ഒ) പതിവ് പരിശോധനക്കിടെയാണ് സംശയാസ്പദമായ നാല് അപേക്ഷകൾ കണ്ടെത്തിയത്. വ്യാജ രേഖകൾ തെളിവായി പൊലീസിനു മുൻപാകെ സമർപ്പിച്ചു. പുതിയ വോട്ടർ രജിസ്ട്രേഷനും വിലാസം മാറ്റുന്നതിനുമായി നാല് വ്യക്തികളാണ് കൃത്രിമത്വം കാണിച്ച രേഖകൾ സമർപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
മേൽപ്പറഞ്ഞ അപേക്ഷകർ ആധാർ കാർഡുകളും തിരിച്ചറിയൽ രേഖകളും താമസ രേഖയും വൈദ്യുതി ബില്ലുകളും ഉൾപ്പെടെയുള്ള നിരവധി രേഖകളിൽ തിരിമറി നടത്തി അധികാരികളെ കബളിപ്പിക്കാൻ ശ്രമിച്ചതായി കണ്ടെത്തി. വോട്ടർപട്ടികയിൽ കൃത്രിമം കാണിക്കാനുള്ള തെറ്റായ വിവരങ്ങളും രേഖകളും അപേക്ഷകർ മനഃപൂർവ്വം നൽകിയിട്ടുള്ളതിനാൽ ഇത് ഗുരുതരമായ കുറ്റമാണെന്ന് ഇലക്ടറൽ ഓഫിസർ പൊലീസിന് അയച്ച കത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

