ഭീകരരെ കണ്ടതായി വ്യാജ സന്ദേശം; പ്രദേശം അരിച്ചുപെറുക്കി പൊലീസ്
text_fieldsമുംബൈ: ഡോംഗ്രിയിൽ ഭീകരരെ കണ്ടതായി പൊലീസിൽ വ്യാജ സന്ദേശം ലഭിച്ചത് പരിഭ്രാന്തി പരത്തി. പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടുന്ന ഭീകരർ ഡോംഗ്രിയിലെ ദുർഗ മേഖലയിൽ പ്രവേശിച്ചിട്ടുണ്ടെന്നും അവരുടെ കൈവശം റൈഫിളുകൾ ഉണ്ടെന്നുമായിരുന്നു സന്ദേശം.
സ്‍ഥലത്തെത്തിയ പൊലീസ് പ്രദേശം അരിച്ചു പെറുക്കി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെതാൻ കഴിഞ്ഞില്ല. വ്യാഴാഴ്ച രാവിലെ 11.35നാണ് മുംബൈ പോലീസ് മെയിൻ കൺട്രോൾ റൂമിലേക്ക് സന്ദേശം ലഭിച്ചത്. പൊലീസ് സഹായം ആവശ്യമാണെന്നും ഫോൺ വിളിച്ചയാൾ പറഞ്ഞിരുന്നു. പിന്നീട് ഇത് വ്യാജമാണെന്ന് തെളിഞ്ഞു.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനും പരിഭ്രാന്തി സൃഷ്ടിച്ചതിനും അജ്ഞാതർക്കെതിരെ ഡോംഗ്രി പോലീസ് കേസെടുത്തു. തെറ്റിദ്ധരിപ്പിക്കുന്ന സുരക്ഷാ ഭീഷണികളിലൂടെ പൗരന്മാരിൽ ഭയം ജനിപ്പിക്കാനാണ് അജ്ഞാതൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സെക്ഷൻ 505, 505, 177, 182 വകുപ്പുകൾ പ്രകാരം അജ്ഞാതർക്കെതിരെ കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

