Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദ്വേഷം വമിപ്പിക്കാൻ...

വിദ്വേഷം വമിപ്പിക്കാൻ പുതിയ നുണ: ‘നഴ്​സിനെ ​കൊണ്ട്​ ഇമാമി​െൻറ കാൽ​ കഴുകിപ്പിച്ചു’

text_fields
bookmark_border
വിദ്വേഷം വമിപ്പിക്കാൻ പുതിയ നുണ: ‘നഴ്​സിനെ ​കൊണ്ട്​ ഇമാമി​െൻറ കാൽ​ കഴുകിപ്പിച്ചു’
cancel

വിശാഖപട്ടണം: ജാതിയുടെയും മതത്തി​​​െൻറ​യും പേരിൽ മനുഷ്യർക്കിടയിൽ ഭിന്നത സൃഷ്​ടിക്കുന്നവർ​ കോവിഡ്​ കാലവും ‘സുവർണാവസര’മാക്കി മാറ്റുന്നു. മനുഷ്യജീവൻ രക്ഷിക്കാൻ ലോകം പെടാപ്പാട്​ പെടു​േമ്പാൾ വിദ്വേഷപ്രചരണം നടത്തുന് നവർക്ക്​ കോവിഡും ലോക്​ഡൗണുമൊന്നും ഒരു തടസ്സമേയല്ല.

ആന്ധ്രപ്രദേശിലെ കർനൂലാണ്​ പുതിയ നുണയുടെ ഉത്ഭവം. കർ നൂൽ എം‌.എൽ.‌എ ഹഫീസ് ഖാൻ, ഒരു ഇമാമി​​​െൻറ കാലുകൾ കഴുകാൻ നഴ്സിനെ നിർബന്ധിച്ചു എന്നാണ്​ ചിത്ര സഹിതം പ്രചരിക്കുന്ന മെസേജ്​. ട്വിറ്ററിലും ഫേസ്​ബുക്കിലും വാട്​സാപ്പിലും ആയിരങ്ങളാണ്​ ഇത്​ ഷെയർ ചെയ്​തത്​. ഒടുവിൽ ആൾട്ട്​ ന്യൂസ്​ ഡോട്ട്​ ഇൻ എന്ന മാധ്യമം ഈ പച്ചനുണ പൊളിച്ചടുക്കി. യാഥാർഥ്യം പുറത്തറിഞ്ഞിട്ടും പഴയ നുണ നിരവധി ട്വിറ്റർ, ഫേസ്​ബുക്ക്​ അക്കൗണ്ടുകളിൽ ഇപ്പോഴും കറങ്ങി നടക്കുന്നുണ്ട്​.


‘മുറിഞ്ഞ കാലിന്​ മരുന്ന്​ വെക്കുകയായിരുന്നു ഞാൻ’

റായലസീമ സർവകലാശാലയിൽ ഒരുക്കിയ ക്വാറൻറീൻ സ​​െൻററിൽ മാർച്ച്​ അവസാന വാരമാണ്​ സംഭവം നടന്നത്​. ഇവിടെയുള്ള പ്രായമായ, പ്രമേഹരോഗി കൂടിയായ ഒരാളുടെ കാൽ ഗേറ്റിൽതട്ടി മുറിഞ്ഞു. ചോര വാർന്നൊഴുകി. ഉടൻ നഴ്​സ്​ വന്നു പരുത്തിയും മരുന്നും വെച്ച്​ മുറിവ്​ കെട്ടി. ഇതിനി​െട ആരോ ഇത്​ കാമറയിൽ പകർത്തി. ഇതാണ്​ ആകെ നടന്നത്​. സംഭവസമയത്ത്​ സ്​ഥലം എം.എൽ.എ ഹഫീസ്​ ഖാൻ സ്​ഥലത്തുണ്ടായിരുന്നു.

പിന്നീടാണ്​ ഇതിൽ മതവും ജാതിയുമൊക്കെ കലർത്തി സംഘ്​ പരിവാർ അനുകൂല അക്കൗണ്ടുകളിൽ നിന്ന്​ വിദ്വേഷ പ്രചരണം തുടങ്ങിയത്​. ഇതിനെതിരെ ​ഏപ്രിൽ അഞ്ചിന്​ കർനൂൽ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകിയതായി എം.എൽ.എ പറഞ്ഞു. രക്തം ഒഴുകുന്നത്​ നിർത്താൻ നഴ്‌സ് അവരുടെ ജോലി ചെയ്യുകയായിരുന്നു​വെന്ന്​ പൊലീസും സ്​ഥിരീകരിച്ചു.

ലദ്ദഗിരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ എം. സരസ്വതിയാണ്​ ചിത്രത്തിൽ കാണുന്ന നഴ്​സ്​. താൻ ത​​​െൻറ കടമ നിറവേറ്റുകയാണ്​ ചെയ്​തതെന്ന്​ അവർ പറഞ്ഞു. മുറിഞ്ഞ കാലിന്​ മരുന്ന്​ വെക്കുകയായിരുന്നു ഞാൻ. ഇതേക്കുറിച്ച്​ നുണ പ്രചരിപ്പിക്കരുത്​ -സരസ്വതി പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കുന്ന ഒരു വീഡിയോ സന്ദേശവും സരസ്വതി പങ്കുവെച്ചു. ഈ വീഡിയോ ഏപ്രിൽ 23ന് ഹഫീസ്​ ഖാൻ ഖാൻ എം.എൽ.എ ത​​​െൻറ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്​.

Show Full Article
TAGS:HafeezKhan HK KurnoolMLA YSR sang parivar islamophobia covid 19 
News Summary - False claim suggests Kurnool MLA Hafeez Khan forced nurse to wash Imam’s feet news
Next Story