Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുൽ ഗാന്ധി​ക്കെതിരെ...

രാഹുൽ ഗാന്ധി​ക്കെതിരെ വ്യാജ വിഡിയോ: സീ ന്യൂസ്​ ആങ്കർക്ക്​ സുപ്രീംകോടതി സംരക്ഷണം

text_fields
bookmark_border
rohit ranjan supreme court 77890
cancel
Listen to this Article

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ​ വ്യാജ വീഡി​യോ കെട്ടിച്ചമച്ച കേസിൽ യു.പി പൊലീസ്​ അറസ്റ്റ്​ ചെയ്ത്​ ജാമ്യം നൽകി രക്ഷിച്ച സീ ന്യൂസ്​ ആങ്കർ രോഹിത്​ രഞ്ജന്​ കൂടുതൽ അറസ്റ്റുകളിൽ നിന്ന്​ സുപ്രീംകോടതി സംരക്ഷണം നൽകി. ജസ്റ്റിസ്​ ഇന്ദിരാ ബാനർജി അധ്യക്ഷയായ അവധിക്കാല ബെഞ്ച്​ ആണ്​ രോഹിതിനെതിരായ നടപടികളിൽ നിന്ന്​ കോൺഗ്രസ്​ ഭരിക്കുന്ന ഛത്തീസ്ഗഢിലെയും രാജസ്ഥാനിലെയും പൊലീസിനെ തടയുന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്​. ​

ചൊവ്വാഴ്ച സീ ന്യൂസ്​ ആങ്കറെ ഛത്തീസ്​ഗഢ്​ പൊലീസ്​ അറസ്​റ്റ്​ ചെയ്യാൻ വന്നപ്പോൾ യു.പി പൊലീസ്​ അറസ്റ്റ്​ ചെയ്ത്​ ജാമ്യം നൽകി രക്ഷിച്ചിരുന്നു. തുടർന്ന്​ ഒളിവിൽ കഴിയുന്ന രോഹിത്​, ഒരേ കുറ്റത്തിന്​ ഛത്തീസ്​ഗഢിലും രാജസ്ഥാനിലും നിരവധി എഫ്​.ഐ.ആറുകൾ രജിസ്റ്റർ ചെയ്തതിനെതിരെ​ ബുധനാഴ്ചയാണ് സുപ്രീംകോടയിലെത്തിയത്​.

വയനാട്ടിൽ തന്‍റെ ഓഫീസ് ആക്രമിച്ച എസ്.എഫ്.ഐക്കാരായ കുട്ടികളോട് തനിക്ക് ദേഷ്യമോ ശത്രുതയോ ഇല്ലെന്ന രാഹുലിന്‍റെ വാക്കുകൾ രാജസ്ഥാനിലെ കനയ്യാ ലാലിന്‍റെ ഘാതകരെ കുറിച്ച് പറഞ്ഞതാക്കി വീഡിയോ കെട്ടിച്ചമച്ചുണ്ടാക്കി സീ ന്യൂസിൽ കാണിച്ചതാണ്​ രോഹിത്​ രഞ്ജനെതിരായ കേസ്​. ഛത്തീസ്​ഗഢിന്​ പുറമെ കോൺഗ്രസ്​ ഭരിക്കുന്ന രാജസ്ഥാനിലും വ്യാജ വീഡിയോക്കെതിരെ കേസ്​ രജിസ്റ്റർ ചെയ്തിട്ടുണ്ട്​. കെട്ടിച്ചമച്ച വീഡിയോ പങ്കുവെച്ച ബി.ജെ.പി എം.പിയും മുൻ കേന്ദ്ര മന്ത്രിയും രാജ്യവർധൻ സിങ്​​ റാ​േതാഡിനെയും പ്രതിയാക്കിയാണ്​ എഫ്​.ഐ.ആർ.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supreme courtFake video against Rahul Gandhirohit ranjan
News Summary - Fake video against Rahul Gandhi: Supreme Court protects Zee News anchor
Next Story