Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുലി​െൻറ ഭീകരവാദി...

രാഹുലി​െൻറ ഭീകരവാദി ദോസ്​തും പ്രിയങ്കയുടെ ചിരിയും

text_fields
bookmark_border
Fake-photo-of-Rahul-Gandhi-with-Pulwama-suicide-bomber
cancel

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തെ രാഷ്​ട്രീയ നേട്ടങ്ങൾക്കായി ബി.ജെ.പി ഉപയോഗിക്കുന്നുവെന്ന വാദം ശക്​ത​ിപ്പെട വെ അതിന്​ തെളിവായി രണ്ടു​ സംഭവങ്ങൾ. ചാവേർ ആദിൽ അഹ്​മദ്​ ദാറി​​െൻറ മുഖം മോർഫ്​ ചെയ്​ത്​ രാഹുലി​​െൻറ അടുത്ത്​ ന ിർത്തിയ ഫോ​േട്ടായാണ്​​ അതിലൊന്ന്​ എങ്കിൽ ഭീകരാക്രമണത്തി​​െൻറ പശ്ചാത്തലത്തിൽ പ്രിയങ്ക ഗാന്ധി ചിരിക്കുന്ന ുവെന്ന്​ കാണിച്ചുള്ള വ്യാജ വിഡിയോ ആണ്​ മറ്റൊന്ന്​.

ഇത്​ രണ്ടും സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്​. ‘ഇന്ത്യൻ സൈനികരെ ആക്രമിച്ച ഇയാൾ രാഹുൽ ഗാന്ധിയുടെ ഉറ്റസുഹൃത്താണെന്നും ഇൗ ആക്രമണത്തിന്​ പിന്നിൽ കോൺ​ഗ്രസ്​ ആവാൻ സാധ്യതയില്ലേ’ എന്നുമുള്ള അടിക്കുറിപ്പുകളോടെയാണ്​ ​േഫാ​േട്ടാ പ്രചരിപ്പിക്കുന്നത്​. ആശിഷ്​ സിങ്​ രാജ എന്ന മോദി ചിത്രം വെച്ചുള്ള ട്വിറ്റർ അക്കൗണ്ടിൽ ആണ്​ ഇത്​ ആദ്യം പ്രത്യക്ഷപ്പെട്ടത്​. 2014ലെ ലോക്​സഭ തെര​െഞ്ഞടുപ്പ്​ പ്രചാരണത്തിനിടെ യു.പിയിലെ ബരാബങ്കിയിലെ ഹാജി വാരിസ്​ അലി ദർഗയിൽ എടുത്ത രാഹുലി​​െൻറ യഥാർഥ ചിത്രത്തിൽ ആണ്​ മോർഫിങ്​ നടത്തിയത്​.


പുൽവാമ ദുരന്തം നടന്ന്​ തൊട്ടുപിന്നാലെ അങ്കൂർ സിങ്​ എന്ന പ്രൊഫൈലിൽനിന്നാണ്​ പ്രിയങ്ക ഗാന്ധി വാർത്തസമ്മേളനത്തിനിടെ ചിരിക്കുന്നു എന്ന അടിക്കുറിപ്പോടെ 11 സെക്കൻഡ്​​ മാത്രമുള്ള വിഡിയോ പോസ്​റ്റ്​ ചെയ്​തത്​. ‘വളരെ വളരെ നന്ദി’ എന്ന വാക്കുകൾ ഉച്ചരിച്ചുകൊണ്ട്​ പ്രിയങ്ക എഴുന്നേൽക്കുന്ന ദൃശ്യമാണിതിലുള്ളത്​. എന്നാൽ, ജവാൻമാരുടെ കൊലയിൽ അനുശോചനം പ്രകടിപ്പിച്ച്​ അൽപനേരം സംസാരിച്ചതിനുശേഷം അവർ അവസാനം പറഞ്ഞ വാക്കുകൾ മാത്രം എഡിറ്റ്​ ചെയ്​തെടുത്ത്​​ വ്യാജ വിഡിയോ നിർമിക്കുകയായിരുന്നു.

‘നിങ്ങൾക്കറിയാവുന്നതുപോലെ ഇൗ വാർത്ത സമ്മേളനം വിളിച്ചത്​ ചില രാഷ്​ട്രീയ വിഷയങ്ങളെക്കുറിച്ച്​ സംസാരിക്കാനായിരുന്നു. എന്നാൽ, നമ്മുടെ ജവാൻമാർ രക്​തസാക്ഷിത്വം വരിച്ച പുൽവാമയിലെ ഭീകരാക്രമണത്തി​​െൻറ പശ്ചാത്തലത്തിൽ രാഷ്​ട്രീയം ചർച്ചചെയ്യുന്നത്​ ഉചിതമല്ല. ജവാൻമാരുടെ കുടുംബത്തോടും മുഴുവൻ രാജ്യനിവാസികളോടും ഒപ്പമുണ്ടെന്ന്​ പറയാൻ ഞാൻ ആഗ്രഹിക്കുന്നു’ എന്നായിരുന്നു പ്രിയങ്ക പറഞ്ഞത്​. ഇതുകഴിഞ്ഞ്​ മുന്നിലിരിക്കുന്നവർക്ക്​ നന്ദി അറിയിച്ച അവർ എല്ലാവരും എഴുന്നേറ്റുനിന്ന്​ രണ്ടു​ മിനിറ്റ്​ മൗനം ആചരിക്കണമെന്നും പറഞ്ഞു. ഇൗ വിഡിയോയിൽ എവിടെയും പ്രിയങ്ക ചിരിക്കുന്ന ദൃശ്യം കാണാനാവില്ല. മോദി​യെ ഫോളോ ചെയ്യുന്നയാളാണ്​ വ്യാജ വിഡിയോ പോസ്​റ്റ്​ ചെയ്​ത അങ്കൂർ സിങ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cyber AttackPulwama AttackBJPBJPRahul Gandhi
News Summary - Fake photo of Rahul Gandhi with Pulwama suicide bomber-india news
Next Story