Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Fake Note
cancel
Homechevron_rightNewschevron_rightIndiachevron_rightനോട്ടുനിരോധനത്തിന്​...

നോട്ടുനിരോധനത്തിന്​ പിന്നാലെ 2020ൽ പിടിച്ചെടുത്തത്​​ 92.17 കോടിയുടെ കള്ളനോട്ടുകൾ; റെക്കോഡെന്ന്​ എൻ.സി.ആർ.ബി

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ വ്യാജ നോട്ടുകൾ ഏറ്റവും കൂടുതൽ പിടിച്ചെടുത്തത്​ 2020ൽ. കോവിഡ്​ 19ന്‍റെ വ്യാപനവും ലോക്​ഡൗണുമാണ്​ വ്യാജ കറൻസികൾ വ്യാപിക്കാനുണ്ടായ സാഹചര്യ​െമന്നാണ്​ വിലയിരുത്തൽ. 2020ൽ 92.17 കോടിയുടെ കള്ളനോട്ടുകളാണ്​ അധികൃതർ പിടികൂടിയതെന്ന്​ നാഷനൽ ക്രൈം ​െറ​ക്കോഡ്​സ്​ ഒാഫ്​ ബ്യ​ൂറോ റിപ്പോർട്ട്​ ​ചെയ്യുന്നു.

2020ൽ 8,34,947 വ്യാജനോട്ടുകളാണ്​ പിടികൂടിയത്​. ഇതിൽ ഏറ്റവും അധികം മഹാരാഷ്​ട്രയിൽനിന്നായിരുന്നു. പിടിച്ചെടുത്തതിൽ 90 ശതമാനവും അതായത്​ 83.61 കോടിയും മഹാരാഷ്​ട്രയിൽനിന്നാണെന്നാണ്​ കണക്കുകൾ. 6,99,495 നോട്ടുകളാണ്​ ഇത്തരത്തിൽ പിടികൂടിയതെന്നും എൻ.സി.ആർ.ബി പറയുന്നു.

പശ്ചിമ ബംഗാളാണ്​ രണ്ടാം സ്​ഥാനത്തുള്ള സംസ്​ഥാനം. ഇവിടെനിന്ന്​ 2.46 കോടിയുടെ കള്ളനോട്ടുകളാണ്​ 2020ൽ പിടികൂടിയത്​. ആന്ധ്രയിൽനിന്ന്​ 1.4കോടി രൂപയുടെ കള്ളനോട്ടും തമിഴ്​നാട്ടിൽനിന്ന്​ ഒരു കോടിയുടെ കള്ളനോട്ടും പിടികൂടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ആദ്യ സർക്കാർ 2016 നവംബർ എട്ടിന്​ നോട്ടുന​ിരോധനത്തിന്​ ശേഷം ഏറ്റവും കൂടുതൽ കള്ളനോട്ടുകൾ പിടികൂടിയത്​ 2020ലായിരുന്നു. കള്ളപ്പണം തടയുകയെന്ന ലക്ഷ്യത്തോടെയായിരുന്നു രാജ്യത്ത്​ നിലവിലുണ്ടായിരുന്ന 1000, 500 രൂപയുടെ നോട്ടുകൾ സർക്കാർ റദ്ദാക്കിയത്​.

കേന്ദ്രഭരണ പ്രദേശങ്ങളിൽ ജമ്മു കശ്​മീരിൽനിന്നാണ്​ ഏറ്റവും അധികം വ്യാജ കറൻസികൾ പിടികൂടിയത്​. 12.83ലക്ഷം. ഡൽഹിയിൽനിന്ന്​ നാലുലക്ഷത്തിന്‍റെ വ്യാജകറൻസികളും പിടികൂടി.

വ്യാജ കറൻസിയുമായി ബന്ധപ്പെട്ട്​ 385 എഫ്​.ഐ.ആർ 633 പേരുടെ പേരിൽ രജിസ്​റ്റർ ചെയ്​തതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2019ൽ 25.39 കോടിയുടെ കള്ളപ്പണമാണ്​ രാജ്യത്ത്​ പിടികൂടിയത്​. 2018ൽ ഇത്​ 17.95 കോടിയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CurrencyFake noteNational Crime Records Bureau
News Summary - Fake note circulation touched record high in 2020
Next Story