ഉദ്ധവ് വിഭാഗം നേതാവ് ഷിൻഡെയ്ക്കൊപ്പം ചേരുന്നുവെന്ന് വ്യാജ പ്രചരണം; വിശദീകരണവുമായി ശിവസേന യു.ബി.ടി നേതാവ്
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ വിഭാഗം നേതാവ് മിലിന്ദ് നർവേക്കർ ഷിൻഡെ വിഭാഗത്തിലേക്ക് മാറുമെന്ന് അഭ്യൂഹങ്ങൾ തള്ളി നിയമസഭാ കൗൺസിലിലെ പ്രതിപക്ഷ നേതാവ് അംബാദാസ് ദൻവെ. ശിവസേന യു.ബി.ടി സ്ഥാനാർത്ഥിയായി സിറ്റിങ് എം.പി അരവിന്ദ് സാവന്തിനെ പാർട്ടി നാമനിർദേശം ചെയ്തതിന് പിന്നാലെ മുംബൈ സൗത്ത് ലോക്‌സഭാ മണ്ഡലത്തിലേക്ക് ഷിൻഡെ നർവേക്കറിന് സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്തതായി പ്രചരണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് വാദങ്ങൾ തള്ളി ദൻവെ രംഗത്തെത്തിയത്.
വിവിധ വാർത്താമാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്നും ഉദ്ധവ് താക്കറെയുടെ വിദർഭ, മറാത്ത്വാഡി മണ്ഡലങ്ങളിൽ നടക്കുന്ന പ്രചരണത്തിനൊപ്പം നർവേക്കറുമുണ്ടെന്നും ദൻവെ വ്യക്തമാക്കി.
മുംബൈയിലെ ആറ് ലോക്സഭ മണ്ഡലങ്ങളിലും മെയ് 20 നായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

