Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുലിനെതിരെ...

രാഹുലിനെതിരെ വ്യാജവാർത്ത: മാപ്പപേക്ഷിച്ച് സീ ന്യൂസ്

text_fields
bookmark_border
Rahul Gandhi MP
cancel
Listen to this Article

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ വ്യാ​ജ​വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച സീ ​ന്യൂ​സ് ചാ​ന​ൽ മാ​പ്പ് പ​റ​ഞ്ഞു. ര​ണ്ട് ജീ​വ​ന​ക്കാ​രെ പു​റ​ത്താ​ക്കു​ക​യും ചെ​യ്തു. ഉ​ദ​യ്പു​രി​ൽ ത​യ്യ​ൽ​ക്കാ​ര​നെ കൊ​ന്ന​വ​രെ 'കു​ട്ടി​ക​ൾ' എ​ന്ന് രാ​ഹു​ൽ വി​ശേ​ഷി​പ്പി​ച്ചു​വെ​ന്നാ​ണ് ചാ​ന​ൽ വാ​ർ​ത്ത ന​ൽ​കി​യ​ത്. വ​യ​നാ​ട്ടി​ൽ ത​ന്റെ ഓ​ഫി​സ് എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ ത​ക​ർ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​സ്താ​വ​ന​യു​ടെ ഭാ​ഗ​ങ്ങ​ൾ എ​ടു​ത്ത് ഉ​ദ​യ്പു​ർ കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ചു​ള്ള പ്ര​തി​ക​ര​ണ​മാ​യി സം​പ്രേ​ഷ​ണം ചെ​യ്യു​ക​യാ​യി​രു​ന്നു. ഉ​ദ​യ്പു​ർ കൊ​ല​ക്കേ​സ് പ്ര​തി​ക​ളോ​ട് ത​നി​ക്ക് ദേ​ഷ്യ​മി​ല്ലെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു എ​ന്ന​ത​ര​ത്തി​ലാ​യി​രു​ന്നു വാ​ർ​ത്ത. രോ​ഹി​ത് ര​ഞ്ജ​ൻ അ​വ​താ​ര​ക​നാ​യ ചാ​ന​ലി​ന്റെ പ്രൈം​ടൈം ഷോ ​ഡി.​എ​ൻ.​എ​യി​ലാ​യി​രു​ന്നു ഇ​ത്. "ഇ​ത് ചെ​യ്ത കു​ട്ടി​ക​ൾ… അ​വ​ർ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു.

എ​നി​ക്ക് അ​വ​രോ​ട് ദേ​ഷ്യ​മോ ശ​ത്രു​ത​യോ ഇ​ല്ല... അ​വ​ർ കു​ട്ടി​ക​ളാ​ണ്, ഇ​ത്ത​രം കാ​ര്യ​ങ്ങ​ളു​ടെ അ​ന​ന്ത​ര​ഫ​ല​ങ്ങ​ൾ അ​വ​ർ അ​റി​ഞ്ഞാ​കു​മെ​ന്ന് ഞാ​ൻ ക​രു​തു​ന്നി​ല്ല'' എ​ന്ന ക​ൽ​പ​റ്റ​യി​ലെ പ്ര​തി​ക​ര​ണ​മാ​ണ് കൊ​ല​ക്കേ​സ് വാ​ർ​ത്ത​ക്കൊ​പ്പം ചേ​ർ​ത്ത​ത്. ഉ​ദ​യ്പു​ർ കൊ​ല​പാ​ത​ക​ത്തി​ലെ ഘാ​ത​ക​രോ​ട് രാ​ഹു​ൽ 'അ​നു​ഭാ​വം' കാ​ണി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ വി​ഡി​യോ ക്ലി​പ് വ്യാ​പ​ക​മാ​യി ഷെ​യ​ർ ചെ​യ്യ​പ്പെ​ട്ടു.

ഗാ​ന്ധി​യെ​യും കോ​ൺ​ഗ്ര​സി​നെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ചി​ല നേ​താ​ക്ക​ൾ സീ ​ന്യൂ​സ് വ്യാ​ജ വി​ഡി​യോ ഷെ​യ​ർ ചെ​യ്യു​ന്ന​തി​നെ​തി​രെ കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​യ്റാം ര​മേ​ശ് ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ​ക്ക് ക​ത്ത​യ​ച്ചി​രു​ന്നു.

ബി.​ജെ.​പി നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ രാ​ജ്യ​വ​ർ​ധ​ൻ സി​ങ് റാ​ത്തോ​ഡ് കോ​ൺ​ഗ്ര​സി​നെ ക​ട​ന്നാ​ക്ര​മി​ച്ച് ഈ ​വി​ഡി​യോ പ​ങ്കു​വെ​ച്ച​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ഇ​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​​​ടെ​യാ​ണ് ഖേ​ദ​പ്ര​ക​ട​ന​വു​മാ​യി ചാ​ന​ൽ രം​ഗ​ത്തെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Zee NewsFake news
News Summary - Fake news against Rahul: Zee News apologizes
Next Story