Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വ്യാജ ലവ്​ ജിഹാദും പശു ഭീകരതയും യു.പി തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല, ചർച്ചയാകേണ്ടത്​ കർഷക സമരം
cancel
camera_alt

ജയന്ത്​ ചൗധരി, യോഗി ആദിത്യനാഥ്​

Homechevron_rightNewschevron_rightIndiachevron_right'വ്യാജ ലവ്​ ജിഹാദും...

'വ്യാജ ലവ്​ ജിഹാദും പശു ഭീകരതയും യു.പി തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല, ചർച്ചയാകേണ്ടത്​ കർഷക സമരം'

text_fields
bookmark_border

ന്യൂഡൽഹി: സമരം ചെയ്യുന്ന കർഷകരോടുള്ള നിസ്സംഗത ഉത്തർ​ പ്രദേശ്​ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്ന്​ രാഷ്​ട്രീയ ലോക്​ദൾ (ആർ.എൽ.ഡി) അധ്യക്ഷൻ ജയന്ത്​ ചൗധരി പറഞ്ഞു. ലവ് ജിഹാദ്, പശു ഭീകരത തുടങ്ങിയ കൃത്രിമ പ്രശ്‌നങ്ങളാകില്ല, വികസന കാര്യങ്ങളാകും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുകയെന്നും പി.ടി.ഐക്ക്​ നൽകിയ അഭിമുഖത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

ലവ് ജിഹാദ്, പശു ഭീകരത തുടങ്ങിയ അനാവശ്യവും വ്യാജവുമായ പ്രശ്​നങ്ങൾ ജനം തള്ളും. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സമഗ്ര വികസനം എന്നിവ വോട്ടെടുപ്പിൽ വിജയിക്കുമെന്നും ജയന്ത്​ ചൗധരി വ്യക്​തമാക്കി. കഴിഞ്ഞ മാസം പിതാവ് ചൗധരി അജിത് സിങ്ങിൻെറ മരണത്തെ തുടർന്നാണ്​ ആർ‌.എൽ.‌ഡി അധ്യക്ഷനായി ജയന്ത്​ ചുമതലയേറ്റത്​.

'2022ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സാമുദായിക ധ്രുവീകരണ പ്രചാരണങ്ങൾ തങ്ങളുടെ പാർട്ടി നടത്തില്ല. ആർ.എൽ.ഡിയും സമാജ്‌വാദി പാർട്ടിയും തമ്മിൽ മികച്ച ബന്ധമാണുള്ളത്​. ഇരുപാർട്ടികളും നല്ലരീതിയിൽ പ്രവർത്തിക്കുന്നു​.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സഖ്യചർച്ചകൾ ഉടൻ ആരംഭിക്കും.

ഉത്തർപ്രദേശിൽ നിലനിൽക്കുന്ന ധാരാളം പ്രശ്​നങ്ങൾ പരിഹരിക്കാനുണ്ട്​. അവയക്കെുറിച്ച്​ ധാരണയുണ്ടാക്കിയാൽ ബി.എസ്​.പി, കോൺഗ്രസ്​ പോലുള്ള കക്ഷികളെ ചേർത്ത്​ വിശാലമായ സഖ്യം രൂപീകരിക്കാനാവും. എന്നാൽ, സത്യസന്ധത പുലർത്തുന്നവരെ മാത്രമേ പൊതുചട്ടക്കൂടിൽ ഉൾക്കൊള്ളാൻ കഴിയൂ' -ജയന്ത്​ ചൗധരി വ്യക്​തമാക്കി.

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മോശം പ്രകടനം കാഴ്​ചവെച്ച കോ​ൺഗ്രസിന്​ നിയമസഭാ തെരഞ്ഞെടുപ്പിൽ നിർണായക പങ്ക് വഹിക്കാൻ കഴിയുമോയെന്ന ചോദ്യത്തിന്​ മറുപടിയായി, കോൺഗ്രസിൻെറ പദ്ധതികളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും പ്രതികരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ജയന്ത്​ പറഞ്ഞു.

'സംസ്​ഥാനത്തെ അടിസ്​ഥാന പ്രശ്​നങ്ങളും പാർട്ടി​യിലെ അതൃപ്​തികളും ജനശ്രദ്ധയിൽനിന്ന്​ മാറ്റാനാണ് മുഖ്യമന്ത്രി യോഗിയെ നീക്കുമെന്ന തരത്തിലുള്ള ഊഹങ്ങൾ പ്രചരിപ്പിക്കുന്നത്​​. ജാതിയിൽ കുടുങ്ങിക്കിടക്കുകയാണ്​ ബി.ജെ.പി സർക്കാർ. ജോലി, സാമ്പത്തിക വളർച്ച, കാര്യക്ഷമമായ ഭരണം എന്നിവ ജനങ്ങൾക്ക് ലഭിച്ചിട്ടില്ല.

സംസ്ഥാന സർക്കാറിൻെറ കോവിഡ് പ്രതിരോധം പരാജയമാണ്​. ഗംഗയിൽ ഒഴുകിനടന്ന മൃതദേഹങ്ങളുടെ രംഗങ്ങൾ ആർക്കും മറക്കാൻ കഴിയില്ല. തെരഞ്ഞെടുപ്പിൽ കാർഷിക നിയമങ്ങളും അതിനെതിരായ സമരങ്ങളുമെല്ലാം നല്ലരീതിയിൽ ചർച്ച ചെയ്യണം. കാലങ്ങളായി കർഷകരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണ്​. പുതിയ നിയമങ്ങൾ കുത്തകവൽക്കരണത്തിന്​ ഇടയാക്കും.

ഇതിനെതിരെ പ്രതിഷേധിക്കുന്ന കർഷകരോടുള്ള അനാസ്ഥയും വിവേകശൂന്യവുമായ മനോഭാവവും തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ വേട്ടയാടും' -ജയന്ത്​ ചൗധരി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:up election
News Summary - 'Fake love jihad and cow terror will not be reflected in UP polls, farmers' strike to be discussed'
Next Story