Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യാജ ഏറ്റുമുട്ടൽ കൊല: യു.പിയിൽ 13 ​പൊലീസുകാർക്കെതിരെ കൊലക്കുറ്റം

text_fields
bookmark_border
വ്യാജ ഏറ്റുമുട്ടൽ കൊല: യു.പിയിൽ 13 ​പൊലീസുകാർക്കെതിരെ കൊലക്കുറ്റം
cancel

ചിത്രകൂട്ട് (യു.പി): ഉത്തർ പ്രദേശിലെ ചിത്രകൂട്ടിൽ വ്യാജ ഏറ്റുമുട്ടലിലൂടെ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ റിട്ട. എസ്.പി ഉൾപ്പെടെ 13 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ബാലചന്ദ്ര എന്നയാളുടെ ഭാര്യ നതുനിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസിൽ പൊലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് പ്രത്യേക കോടതി ജഡ്ജി വിനീത് നാരായൺ പാണ്ഡെ വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. തുടർന്നാണ് ശനിയാഴ്ച ബാഹിൽപുർവ പൊലീസ് സ്റ്റേഷനിൽ 13 പൊലീസുകാർക്കെതിരെ കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തത്.

2021 മാർച്ച് 31നാണ് ബാലചന്ദ്ര കൊല്ലപ്പെടുന്നത്. ഇദ്ദേഹത്തെ വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയ പൊലീസ് സംഘം വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഭാര്യയുടെ പരാതി. സംഭവത്തിൽ ആദ്യം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നടപടിയെടുക്കാൻ തയാറാവാത്തതിനെ തുടർന്ന് ഇവർ കോടതിയെ സമീപിക്കുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fake encounter killing: Murder case against 13 policemen in U.P
Next Story