Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവ്യജ ഏറ്റമുട്ടൽ​:...

വ്യജ ഏറ്റമുട്ടൽ​: പ്രതികളെ കുറ്റവിമുക്​തരാക്കണമെന്ന ഹരജിയിൽ ആഗസ്​ത്​ നാലിന്​ വിധി

text_fields
bookmark_border
Ishrat-Jahan
cancel

അ​ഹമ്മ​ദാ​ബാ​ദ്​:  ഗുജറാത്തിൽ 2004ൽ നടന്ന ​വ്യാ​ജ ഏ​റ്റു​മു​ട്ട​ൽ കൊ​ല​പാ​ത​ക​ക്കേ​സി​ലെ പ്ര​തി​ക​ളാ​യ  മു​ൻ പൊ​ലീ​സ്​ ഒാ​ഫി​സ​ർ​മാ​രെ കു​റ്റവി​മു​ക്​​ത​രാ​ക്കാ​നു​ള്ള അ​പേ​ക്ഷ വിധി പറയാൻ ആഗസ്​ത്​ നാലിലേക്ക്​ മാറ്റി. അഹമ്മദാബാദ്​​ സി.ബി.​െഎ പ്രത്യേക കോടതിയാണ്​ ഹരജിയിൽ വധി പറയുക. ​കുറ്റവിമുക്​തരാക്കാനുള്ള പ്രതികളുടെ ഹരജിയെ ഇ​ശ്​​റ​ത്​​ ജ​ഹാ​​​​​െൻറ മാ​താ​വ്​ ഷ​മീ​മ കൗ​സ​ർ എതിർത്തിരുന്നു. ഷമീമ കൗസറി​​െൻറ ഹരജി പരിഗണിച്ച ശേഷമാണ്​ ആഗസ്​ത്​ നാലിന്​ വിധി പറയാൻ തീരുമാനിച്ചത്​.   

ഗു​ജ​റാ​ത്ത്​ പൊ​ലീ​സ്​ ഇ​ശ്​​റ​ത്​​ ജ​ഹാ​​നെ​യും മ​റ്റു മൂ​ന്നു പേ​രെ​യും വ്യാ​ജ ഏ​റ്റു​മു​ട്ട​ലി​ൽ വെ​ടി​വെ​ച്ചു​കൊ​ന്നു​വെ​ന്നാ​ണ്​ കേ​സ്. 
റി​ട്ട. പൊ​ലീ​സ്​ ഒാ​ഫി​സ​ർ​മാ​രാ​യ ഡി.​ജി. വ​ൻ​സാ​ര, എ​ൻ.​കെ. അ​മി​ൻ എ​ന്നി​വ​രാണ്​ കേ​സി​ൽ​നി​ന്ന്​ വി​ടു​ത​ൽ നേ​ടാ​ൻ ഹരജി നൽകിയത്​. ഇൗ ഹ​ര​ജി ചോ​ദ്യം​ ചെ​യ്​​ത ഷ​മീ​മ കൗ​സ​റി​​​​​െൻറ അ​ഭി​ഭാ​ഷ​ക​ൻ പി.​െ​എ. പ​ർ​വേ​ശ്​ ര​ണ്ടു പേ​ർ​ക്കു​മെ​തി​രെ വ്യ​ക്​​ത​മാ​യ തെ​ളി​വു​ക​ളു​ണ്ടെ​ന്ന്​ വാ​ദി​ച്ചു. 

ഇ​ശ്​​റ​ത്​​ ജ​ഹാ​ൻ, ജാ​വേ​ദ്​ ശൈ​ഖ്​ എ​ന്ന പ്രാ​ണേ​ഷ്​ പി​ള്ള, അം​ജ​ദ​ലി അ​ക്​​ബ​റ​ലി റാ​ണ,  സീ​ഹാ​ൻ ജോ​ഹ​ർ  എ​ന്നി​വ​രെ 2004 ജൂ​ൺ 15ന്​ ​അ​ഹ്​​മ​ദാ​ബാ​ദി​ന്​ സ​മീ​പ​മാ​ണ്​  പൊ​ലീ​സ്​ വെ​ടി​വെ​ച്ചു​കൊ​ന്ന​ത്. ഭീ​ക​ര​സം​ഘ​ട​നാ ബ​ന്ധ​മു​ള്ള ഇ​വ​ർ അ​ന്ന​്​ ഗുജറാത്ത്​ മു​ഖ്യ​മ​ന്ത്രിയായിരുന്ന ന​രേ​ന്ദ്ര മോ​ദി​യെ വ​ധി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു എ​ന്നാ​രോ​പി​ച്ചാ​ണ്​ പൊ​ലീ​സ്​ സം​ഘം കൊ​ല  ന​ട​ത്തി​യ​ത്. സി.​ബി.​െ​എ അ​ന്വേ​ഷി​ച്ച കേ​സി​ൽ ഏ​ഴ്​ ​പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ  പ്ര​തി​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsencounter killingIsrat jahanGujarat cops
News Summary - Fake Encounter: Judgement on the discharge plea by Ex Cops at August 4 - India News
Next Story