Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവ്യാജ കോൾ സെന്‍റർ...

വ്യാജ കോൾ സെന്‍റർ കണ്ടെത്തി; വിദേശികൾ ഉൾപ്പെടെ 13 പേർ പിടിയിൽ

text_fields
bookmark_border
വ്യാജ കോൾ സെന്‍റർ കണ്ടെത്തി; വിദേശികൾ ഉൾപ്പെടെ 13 പേർ പിടിയിൽ
cancel

ചണ്ഡീഗഢ്: ഹരിയാനയിൽ വ്യാജ കോൾ സെന്‍റർ കണ്ടെത്തി. സംഭവത്തിൽ രണ്ട് വിദേശ പൗരന്മാർ ഉൾപ്പെടെ 13 പേർ അറസ്റ്റിലായി. ഗുഡ്ഗാവ് സൈബർ ക്രൈം സംഘത്തിന്‍റെ നീക്കത്തിലാണ് ഇത്രയും പേർ പിടിയിലായത്.

സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിച്ചാൽ ഇരട്ടിയായി തിരിച്ചുകിട്ടുമെന്നതടക്കം വാഗ്ദാനങ്ങൾ വ്യാജ കോൾ സെന്‍റർ വഴി പ്രതികൾ നൽകിയിരുന്നു. മുകേഷ് അംബാനിയുടെ ചിത്ര സഹിതമുള്ള പരസ്യം ഫേസ്ബുക്കിൽ നൽകി ആളുകളെ ആകർഷിച്ചും പണം തട്ടി നിരവധി പേരെ സംഘം വഞ്ചിച്ചിരുന്നു.

പണം നിക്ഷേപിച്ചവർക്ക് തുടക്കത്തിൽ കുറച്ച് തുക ലാഭം എന്ന പേരിൽ തിരികെ നൽകും. ഇതോടെ വിശ്വാസമാർജ്ജിച്ച ശേഷം കൂടുതൽ പണം തട്ടിയെടുക്കുന്നതായിരുന്നു രീതി. ഇത്തരത്തിൽ ഫേസ്ബുക്കിൽ പരസ്യം കണ്ട് പണം നൽകി വഞ്ചിക്കപ്പെട്ടയാൾ നൽകിയ പരാതിയിലാണ് പൊലീസ് നടപടി ആരംഭിച്ചത്.

അറസ്റ്റിലായ 11 പേരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. വിദേശ പൗരന്മാരെ രണ്ടുദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fake Call Centrearrest
News Summary - Fake Call Centre Busted, 2 Foreigners Among 13 Arrested
Next Story